തെലുങ്ക് പ്രേമം ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികള്‍ ട്രോളുകള്‍ കൊണ്ട് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ മലയാളികളുടെ ട്രോളുകളെല്ലാം വെറുതെയായി. തെലുങ്ക് പ്രേമം ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായിരിക്കുകയാണ്.

വെറും അഞ്ചുദിവസം കൊണ്ട് 20കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരിക്കുകയാണ് തെലുങ്ക് പ്രേമം. മലയാളത്തിലും വന്‍വിജയം കരസ്ഥമാക്കിയിരുന്നു ചിത്രം. നാഗചൈതന്യയും, ശ്രുതിഹാസനും, മലയാളികളായ അനുപമ പരമേശ്വരനും, മഡോണ സെബ്ബാസ്റ്റിയനുമാണ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ ട്രെയിലറിനും, പാട്ടിനും മലയാളികള്‍ ട്രോളുകള്‍ ഇറക്കിയതോ
ടെ യുട്യൂബിലെ പാട്ടിന്റെ കമന്റ്‌ബോക്‌സ് വരെ പൂട്ടിയിരുന്നു.