Connect with us

More

ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം വാട്‌സ്ആപ്പ് ലഭിക്കില്ല

Published

on

ന്യൂഡല്‍ഹി: ജനപ്രിയ ആപ്പായ വാട്‌സ്ആപ്പ് ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തിക്കില്ല. സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഫോണുകളാണ് ഇതില്‍ പ്രധാനം. നോക്കിയയുടെ എന്‍8 പരമ്പരയിലുള്ള ഫോണുകളിലായിരുന്നു സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിരുന്നത്. വാട്‌സ്ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഇക്കാര്യം. ഏതാനും വിന്‍ഡോസ്, ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുടെ വാട്‌സ്ആപ്പും 31ന് ശേഷം നിലക്കും. ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്കും വാട്‌സ്ആപ്പ് നഷ്ടമാകും.

ഡിസംബര്‍ 31ന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കാത്ത ഫോണുകള്‍

-Phones using BlackBerry OS and BlackBerry 10

– Phones using Nokia S40

— Phones using Nokia S60

— Phones using Android 2.1 and Android 2.2

— Phones using Windows Phone 7.1

— Apple iPhone 3GS and iPhones using iOS 6
സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണ്‍ നിര്‍മ്മാണം നോക്കിയ നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും നോക്കിയയുടെ E6, Nokia 5233, Nokia C5 03, Nokia Asha 306 and Nokia E52 എന്നീ ഫോണുകളില്‍ സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഇപ്പോഴുമുണ്ട്. ഭാവിയില്‍ ആപ്പ് ഫീച്ചറുകള്‍ വിപുലമാക്കാന്‍ ആവശ്യമായ പിന്തുണ മൊബൈല്‍ ഡിവൈസുകള്‍ നല്‍കുന്നില്ലെന്നാണ് വാട്‌സ്ആപ്പ് ഇതിന് നല്‍കുന്ന വിശദീകരണം.

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

Trending