Connect with us

kerala

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വയോധികയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കല പള്ളിക്കലിലാണ് സംഭവം

Published

on

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ 84-കാരിയായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സംഭവത്തില്‍ നാല്‍പത്തിയാറുകാരനായ പ്രതിയെ പൊലീസ് പിടികൂടി. വയോധികയുടെ ചെറുമകളാണ് പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരം വര്‍ക്കല പള്ളിക്കലിലാണ് സംഭവം.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. മകളും ചെറുമകളും സമീപത്തെ വീട്ടിലേക്ക് പോയ സമയത്താണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് മകനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. പീഡനത്തിനിരയായ വയോധിക അസുഖബാധിതയായി കിടപ്പിലാണ്. തുടര്‍ന്ന് ഇവരെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

kerala

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

Published

on

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

ചിറ്റൂര്‍ അത്തിക്കോട്ടിലില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ മാതാവ് എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് എല്‍സി. ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പ് കാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു.

Continue Reading

Trending