Connect with us

gulf

ഹയ്യ കാര്‍ഡ് വഴി ഇനിയും രാജ്യത്തിനു പുറത്തുള്ളവര്‍ക്കു ഖത്തറിലെത്താം: കാലാവധി അടുത്ത വര്‍ഷം ജനുവരി 24 വരെ

രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയും

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കുമായി പുറത്തിറക്കിയ ഹയ്യ കാര്‍ഡ് വഴി ഇനിയും രാജ്യത്തിനു പുറത്തുള്ളവര്‍ക്കു ഖത്തറിലെത്താമെന്നും കാലാവധി അടുത്ത വര്‍ഷം ജനുവരി 24 വരെ ഉണ്ടായിരിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയും. ഒപ്പം ചില വ്യവസ്ഥകളും നിബന്ധനകളും പാലിക്കുകയും വേണം.

സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിനുള്ള തെളിവ് ഹയ്യ പോര്‍ട്ടലിലൂടെ നല്‍കണം. കൂടാതെ
ഖത്തറിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി വേണം.
ഖത്തറില്‍ താമസിക്കുന്ന കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വേണം.യാത്രക്ക് മുമ്പ് തന്നെ ഇത് ഉറപ്പുവരുത്തേണ്ടതാണ്.

തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യണം.
‘ഹയ്യ വിത്ത് മി’ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാനാവും. നിരക്ക് ഈടാക്കാതെ മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് ആണ് അനുവദിക്കുക. 2024 ജനുവരി 24 വരെ കാലയളവില്‍ നിരവധി തവണ രാജ്യം സന്ദര്‍ശിക്കാം.
വിമാനത്താവളത്തിലോ മറ്റു പ്രവേശന മാര്‍ഗങ്ങളിലോ സന്ദര്‍ശകര്‍ക്ക് ഇഗേറ്റ് വഴി പുറത്തുകടക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ എമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തു നില്‍ക്കേണ്ടി വരില്ല.

2022 ഖത്തര്‍ ഫിഫ ലോകകപ്പിനായി അനുവദിച്ച എല്ലാ ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും വ്യവസ്ഥകള്‍ പാലിച്ചു ഖത്തര്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

FOREIGN

ചെര്‍പ്പുളശ്ശേരി കെഎംസിസി ‘നോമ്പൊര്‍ക്കല്‍ 2024’ വേറിട്ടതായി

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.

Published

on

ഷാര്‍ജ: കെഎംസിസി ചെര്‍പ്പുളശേരി മുനിസിപ്പല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ‘നോമ്പര്‍ക്കല്‍ 2024’ എന്ന പേരില്‍ ഷാര്‍ജ പത്തായം ഹാളില്‍ നടത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ പറക്കാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന.സെക്രട്ടറി റിയാസ് ടി.പി സ്വാഗതമാശംസിച്ചു. മുഹമ്മദ് റാഫി ഖുര്‍ആന്‍ പരായണം നത്തി.

ചെര്‍പ്പുളശേരി മുനിസിപ്പലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീക് മഠത്തിപ്പറമ്പില്‍, അസ്‌ലം ആലിക്കല്‍, ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹംസ അന്തൂര്‍ പറമ്പില്‍ എന്നിവരെ സിദ്ദീഖ് വീട്ടിക്കാട്, ഇര്‍ഷാദ് മാര്‍ഗര, നിയാസ് ഇളയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം തൊട്ടിങ്ങല്‍, നജീബ്, സലീം, ഷഫീക്.ടി ആശംസ നേര്‍ന്നു. ഷഫീഖ് മഠത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.

Continue Reading

FOREIGN

അൽ മുന സ്കൂൾ കെജി ഗ്രേഡുയേഷൻ സംഘടിപ്പിച്ചു

രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

Published

on

ദമ്മാം : അൽ മുന ഇന്റർനാഷണൽ സ്കൂൾ നഴ്സറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സയ്ദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട് ചടങ്ങ് ഉത്ഘാടനം ചെയ്തു. അമ്മമാരുടെ മടിത്തട്ടിൽ നിന്നും അദ്യാപികമാരുടെ കൈകളിൽ ഏല്പിച്ച പിഞ്ചു പൈതങ്ങൾ ഇന്ന് എഴുത്തിനും വായനക്കും അപ്പുറം മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന സംസ്‌കൃത വിഭാഗമാക്കി എടുക്കുന്നതിൽ സ്ഥാപനവും അധ്യാപകരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി വിദ്യാഭ്യാസ മേഖലയിൽ അൽ മുന സ്കൂൾ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു.

മനോഹരമായ ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞ കൊച്ചു ബിരുദ ധാരികൾ അതിഥികളിൽ നിന്നും അവരുടെ പ്രഥമ ബിരുദം കരസ്ഥമാക്കി. തികഞ്ഞ ആത്മ വിശ്വാസത്തോടെയും അഭിമാന ബോധത്തോടെയും സ്റ്റേജിൽ അണിനിരന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിനു ഏറെ ആവേശം പകർന്നു.

സീനിയർ വിദ്യാര്ഥികള്ക്ക് ആശംസകൾ നേർന്നു കൊണ്ട് എൽ കെ ജി വിദ്യാർത്ഥികൾ അവതരിപിച്ച സംഘ നൃത്തം ഏറെ ആസ്വാദ്യകരമായി.
കെ ജി വിദ്യാർതികളുടെ ബിരുദം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ അധ്യാപികമാർക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ ഏറെ കൗതുകം പകർന്നു.

പ്രിസിന്സിപൽ കാസ്സിം ഷാജഹാൻ അദ്യക്ഷ പ്രഭാഷണം നടത്തി. ജനറൽ മാനേജർ പി വി അബ്ദുൽ റഹിമാൻ, മാനേജർ കാദർ മാസ്റ്റർ സാമൂഹ്യ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ മാനേജർ സിറാജ് , ഉണ്ണീൻ കുട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. കെ ജി കോഡിനേറ്റർ ശകുന്തള ജോശ്ശി സ്വാഗതവും റുബീന പർവീൻ നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ തിങ്കളാഴ്ച നോമ്പ് ഒന്ന്

റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

Published

on

അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ തിങ്കള്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ റമദാന്‍ വ്രതം ചൊവ്വാഴ്ചയാണ് ആരംഭിക്കുകയെന്ന് ഒമാന്‍ മതകാര്യാലയം അറിയിപ്പില്‍ വ്യക്തമാക്കി.

Continue Reading

Trending