Connect with us

News

ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണി; ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തും; ഡോണള്‍ഡ് ട്രംപ്

ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി

Published

on

ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. യു.എസ് ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ഇന്ത്യ, ചൈന, റഷ്യ, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ., ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ബ്രിക്‌സ് സംഖ്യം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയിലും ഇതേക്കുറിച്ച് ചര്‍ച്ചകളുയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.

ബ്രിക്‌സ് സഖ്യ രാജ്യങ്ങള്‍ ഡോളറില്‍നിന്ന് മാറാന്‍ ശ്രമിക്കുന്നത് നമ്മള്‍ നോക്കിനില്‍ക്കുന്ന സമയം അവസാനിച്ചു. ഈ ശത്രുതയുണ്ടെന്ന് തോന്നുന്ന രാജ്യങ്ങളില്‍ നിന്ന് നമ്മള്‍ക്ക് ഒരു പ്രതിബദ്ധത ആവശ്യമാണ്. അവര്‍ ഒരു പുതിയ ബ്രിക്‌സ് കറന്‍സിയും സൃഷ്ടിക്കാന്‍ പോകുന്നില്ല. അവര്‍ 100 ശതമാനം താരിഫുകള്‍ നേരിടേണ്ടിവരും. അല്ലെങ്കില്‍ അമേരിക്കന്‍ വിപണിയോട് ഗുഡ്‌ബൈ പറയേണ്ടിവരും. അവര്‍ക്ക് മറ്റൊരു രാഷ്ട്രം കണ്ടെത്തേണ്ടി വരും. അന്താരാഷ്ട്ര വ്യാപാരത്തിലോ മറ്റെവിടെയെങ്കിലുമോ യു.എസ് ഡോളറിനെ ബ്രിക്സ് മാറ്റിസ്ഥാപിക്കാന്‍ ഒരു സാധ്യതയുമില്ല -ട്രംപ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാര്‍ട്ടി പരിപാടികളില്‍ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതി

വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗം പരാതി നല്‍കി

Published

on

ആലപ്പുഴയില്‍ സിപിഎം വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗം പരാതി നല്‍കി. പാര്‍ട്ടി പരിപാടികളില്‍ ലൈംഗിക ചുവയോടെ തന്നോട് സംസാരിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു. തനിക്കെതിരെ ഇവര്‍ അപവാദ പ്രചാരണം നടത്തിയിരുന്നു. ആത്മഹത്യയുടെ വക്കിലാണ് താനെന്ന് യുവതി പരാതിയില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി.

Continue Reading

kerala

സമസ്ത പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം

ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി

Published

on

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരിയില്‍ നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. 2,65,395 കുട്ടികള്‍ എഴുതിയ പരീക്ഷയില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,786 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.

ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്‌റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%). അല്‍ബിര്‍റ് സ്‌കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,15,407 കുട്ടികളില്‍ 1,11,220 പേര്‍ വിജയിച്ചു (96.37%). 3,289 ടോപ് പ്ലസും, 19,898 ഡിസ്റ്റിംഗ്ഷനും, 33,199 ഫസ്റ്റ് ക്ലാസും, 16,720 സെക്കന്റ് ക്ലാസും, 38,114 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 99,651 കുട്ടികളില്‍ 99,159 പേര്‍ വിജയിച്ചു (99.51%)4,261 ടോപ് പ്ലസും, 29,180 ഡിസ്റ്റിംഗ്ഷനും, 38,654 ഫസ്റ്റ് ക്ലാസും, 12,992 സെക്കന്റ് ക്ലാസും, 14,072 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 42,539 കുട്ടികളില്‍ 42,102 പേര്‍ വിജയിച്ചു(98.97%). 610 ടോപ് പ്ലസും, 6,163 ഡിസ്റ്റിംഗ്ഷനും, 14,427 ഫസ്റ്റ് ക്ലാസും, 7,584 സെക്കന്റ് ക്ലാസും, 13,318 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,798 കുട്ടികളില്‍ 7,775 പേര്‍ വിജയിച്ചു(99.71%). 144 ടോപ് പ്ലസും, 1,864 ഡിസ്റ്റിംഗ്ഷനും, 2,886 ഫസ്റ്റ് ക്ലാസും, 1,243 സെക്കന്റ് ക്ലാസും, 1,638 തേര്‍ഡ്ക്ലാസും ലഭിച്ചു.

അഞ്ചാം ക്ലാസില്‍ 2,542 മദ്‌റസകളും, ഏഴാം ക്ലാസില്‍ 3,144 മദ്‌റസകളും, പത്താം ക്ലാസില്‍ 1,282 മദ്‌റസകളും, പ്ലസ്ടുവില്‍ 180 മദ്‌റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.

ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് യു.എ.ഇയിലെ മര്‍ക്കസുസ്സുന്ന ദുബൈ മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 162 പേരും, ഏഴാം ക്ലാസില്‍ 111 പേരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ എടരിക്കോട് റെയ്ഞ്ചിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയാണ്. 66 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ കൊളപ്പറും റെയ്ഞ്ചിലെ വി.കെപടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്‌റസയിലാണ്. 27 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.

സ്‌കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, പത്ത് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 248 പേരും, പത്താം ക്ലാസില്‍ 133 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. ഏഴാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം നേടിയത് തവനൂര്‍ റെയ്ഞ്ചിലെ കടകശ്ശേരി ഐഡിയല്‍ ഇസ്‌ലാമിക് സ്‌കൂള്‍ മദ്‌റസയാണ്. 241 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ചിലെ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ നിന്നാണ്. രജിസ്റ്റര്‍ ചെയ്ത 12 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താ?ണ്. 10,643 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,591 വിദ്യാര്‍ത്ഥികള്‍.

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2025 ഏപ്രില്‍ 13ന് ഞായറാഴ്ച നടക്കുന്ന ”സേ”പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 240 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2025 മാര്‍ച്ച് 18 മുതല്‍ 25വരെ മദ്‌റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.

 

Continue Reading

kerala

ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാര്‍

സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു

Published

on

ആശാമാര്‍ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാരും. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 17 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കാനാണ് തീരുമാനം. വേതന വര്‍ധനയുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.

അങ്കണവാടി ജീവനക്കാരില്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് മറുപടി, സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യം നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.

2024 ഏപ്രിലില്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങളൊ പെന്‍ഷനെ കിട്ടിത്തുടങ്ങിയിട്ടില്ല. വര്‍ക്കര്‍ക്ക് 2500 രൂപയും ഹെല്‍പ്പര്‍ക്ക് 1250 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. ക്ഷേമനിധിയിലേക്ക് 500 രൂപയാണ് ഇവരില്‍ നിന്നും പിടിച്ചിരുന്നത്. 20 ശതമാനം സര്‍ക്കാര്‍ വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേര്‍ത്ത് ഇവര്‍ക്ക് ലഭിക്കാനുണ്ട്. വിരമിക്കല്‍ ആനുകൂല്യമായി 15,000 രൂപ എസ്‌ഗ്രേഷ്യയും കിട്ടണം. ഇത് നല്‍കാനാണ് ഫണ്ടില്ലാത്തത്. 2024-ല്‍ 2600 പേര്‍ അങ്കണവാടിയില്‍നിന്ന് വിരമിച്ചു. സാധാരണനിലയില്‍ പിറ്റേമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കേണ്ടതാണ്. പിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ അങ്കണവാടി ജീവനക്കാര്‍ക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും എസ്‌ഗ്രേഷ്യയും പെന്‍ഷനും മാത്രമാണ്.

Continue Reading

Trending