Connect with us

News

ഇറാന്റെ സുരക്ഷക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; അമേരിക്കയ്ക്ക് ഖമേനിയുടെ മുന്നറിയിപ്പ്‌

തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ സ്വന്തം നിലയില്‍ തിരിച്ചടിക്കുമെന്നും ഖമേനി യു.എസിന് മുന്നറിയിപ്പ് നല്‍കി.

Published

on

ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അമേരിക്കയെ പോലുള്ള ഒരു സര്‍ക്കാരുമായി ചര്‍ച്ച വേണ്ടതില്ലെന്നും അത് വിവേകപൂര്‍ണമായ നീക്കമല്ലെന്നും ഖമേനി പറഞ്ഞു. ഇന്നലെ ഇറാന്‍ സേനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ലോകഭൂപടം മാറ്റി വരയ്ക്കുകയാണെന്നും എന്നാല്‍ അത് കടലാസില്‍ മാത്രമാണെന്നും ഖമേനി പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ ആണവകരാറിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നുവെന്നും ഖമേനി പറഞ്ഞു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ സ്വന്തം നിലയില്‍ തിരിച്ചടിക്കുമെന്നും ഖമേനി യു.എസിന് മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട്  അമേരിക്ക ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറുമെന്നും ഇറാന്‍ അറിയിച്ചിരുന്നു. അടുത്തിടെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.

പ്രവര്‍ത്തനരഹിതമെന്ന് കരുതിയിരുന്ന ഇറാനിലെ പരീക്ഷണശാലയാണ് ഇസ്രാഈലിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. യു.എസ് മാധ്യമമായ ആക്‌സിയോസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സിലാണ് രഹസ്യ പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രാഈലിന്റെ ആക്രമണത്തോടെ ഇറാന്റെ ഒരു വര്‍ഷത്തേക്കുള്ള ആണവായുധ പദ്ധതി തിരിച്ചടി നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 25ന് തലേഗാന്‍ 2നെ ലക്ഷ്യമിട്ട് ഇസ്രാഈല്‍-ഇറാനില്‍ ആക്രമണം നടത്തുകയായിരുന്നു. 2003ല്‍ ഇറാന്‍ ആണവപരീക്ഷണം മരവിപ്പിക്കുന്നതുവരെ തലേഗാന്‍ 2 രാജ്യത്തെ ആണവപദ്ധതിയുടെ ഭാഗമായിരുന്നു. രണ്ടാമത് അധികാരത്തിലേറിയ ട്രംപ് ഇറാനെതിരായ ആദ്യബാച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ എണ്ണ ശൃംഖലയെ ലക്ഷ്യം വെച്ചുള്ളതാണ് ട്രംപിന്റെ ഉപരോധങ്ങള്‍.

എണ്ണ ശൃംഖലയില്‍ നിന്നുള്ള വരുമാനം ഇറാന്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാനാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു. ഇത് തടയാന്‍ യു.എസ് ഭരണകൂടം പ്രതിജ്ഞാബദ്ധരാണെന്നും ബെസെന്റ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആയത്തുല്ല അലി ഖമേനിയുടെ മുന്നറിയിപ്പ്.

kerala

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു

തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.

Published

on

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

Trending