തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഭയക്കില്ലെന്നും താനും സംഘവും ശബരിമല ചവിട്ടുമെന്നും തൃപ്തി ദേശായി. ഇതിനായി നാളെ ഞങ്ങള്‍ ആറുപേരും കേരളത്തിലെത്തുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം റിവ്യൂഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോഴും സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അരുത് എന്നല്ലല്ലോ പറഞ്ഞിട്ടുള്ളത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 17ന് ശബരിമലയില്‍ പോകണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മണ്ഡലകാലത്തുതന്നെ അയ്യപ്പനെ തൊഴുതുമടങ്ങിയിട്ടേ തിരികെപ്പോരുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും താന്‍ നല്ലൊരു ഭക്തയാണെന്നും തൃപ്തി ദേശായി പറഞ്ഞു.