Connect with us

kerala

ഇടുക്കിയില്‍ വീണ്ടും കടുവ സാന്നിധ്യം; ജനം ഭീതിയില്‍

കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്

Published

on

ഇടുക്കിയില്‍ വീണ്ടും കടുവ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആളാണ് കടുവയെ വഴിയരികില്‍ നില്‍ക്കുന്നത് കണ്ടത്. രാത്രി 10 മണിക്ക് ഇരട്ടയാള്‍ വെട്ടിക്കാമറ്റത്തിന് സമീപത്തുവച്ചാണ് ഇയാള്‍ കടുവയെ കണ്ടത്.

കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്. തിങ്കളാഴ്ച വെളുപ്പിന് ടവര്‍ ഉദയഗിരി ജങ്ഷനില്‍ രണ്ട് കടുവകളെ കണ്ടെന്ന് ബൈക്ക് യാത്രികന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റോഡരികില്‍ മറ്റൊരാളും കടുവയെ കണ്ടത്.

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

kerala

ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്.

Published

on

തൃശൂര്‍: ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 11/07/2025 രാവിലെ 5.30 മുതലാണ് ഇയാളെ കാണാതായത്.

Continue Reading

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്

ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ചു. സര്‍വ്വകലാശാല കെട്ടിടങ്ങള്‍, പരീക്ഷഭവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങളോ സമരമോ, ധര്‍ണയോ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Continue Reading

Trending