Connect with us

GULF

ഇന്ന് ബാബാ സായിദില്ലാത്ത മറ്റൊരു റമദാന്‍ 19

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ ഇല്ലാത്ത ഒരു റമദാന്‍ 19കൂടി കടന്നുവന്നിരുക്കുന്നു. 2004 ഇതുപോലൊരു റമദാന്‍ 19നാണ് യുഎഇ രാഷ്ട്രപിതാ വും അറബ് ലോകത്തെ കാരണവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ശൈഖ് സായിദ് ബി ന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിട വാങ്ങിയത്.
അറബ് സമൂഹം ബാബാ സായിദ് എന്ന വിശേഷണത്തിലൂടെ അതിരില്ലാത്ത സ്‌നേഹവും ബഹുമാനവും നല്‍കി ആദരിച്ച പ്രിയപ്പെട്ട ശൈഖ് സായിദ്. ആധുനിക ഭരണാധികാരികള്‍ക്ക് മാതൃകയായി മാനുഷിക മൂല്യങ്ങളും സ്‌നേഹങ്ങളും കൂട്ടിയിണക്കി അറബ് ലോകത്ത  തലയുയര്‍ത്തിനിന്ന മഹാമനീഷി.
അറബ് ലോകത്തെ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ തന്നെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഈ ലോകത്തോട് വിടവാങ്ങിയത്. മനുഷ്യ സ്‌നേഹവും കാരുണ്യത്തിന്റെ കര്‍മ്മകുശലതയുമൊക്കെ വേണ്ടുവോളം ലോകത്തിനു സമ്മാനിച്ചു ഭരണ നൈപുണ്യ മികവ് തന്റെ ജനതക്ക് മാത്രമല്ല, ലോകത്തിനുമുഴുവന്‍ സമ്മാനിച്ചാണ് ബാബാ സായിദ് വിടചൊല്ലിയത്.
വ്യാകുല ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ നീരുറവയുമായി ആശ്വാസത്തിന്റെ വസന്തം വിരിയിച്ച ദയാലുവായ ഭരണാധികാരിയായിരുന്നു. സ്‌നേഹസമ്പുഷ്ഠതയിലും സൗമനസ്യതയിലും സായൂജ്യം കണ്ട സാത്വികന്‍.. ഭൂതകാലത്തിന്റെ ഭൂപ്രകൃതിയില്‍ വര്‍ത്തമാനത്തിന്റെ വിസ്മയം വിരിയിച്ചു രാജ്യത്തിന് ശോഭനമായ ഭാവി യുണ്ടാക്കിയെടുക്കുന്നതില്‍ വന്‍വിജയം കൈവരിച്ച അറേബ്യയിലെ സുല്‍ത്താന്‍.
പ്രഥമവിദേശ പര്യടന വേളയില്‍ മനസ്സിന്റെ തേരിലേറ്റിയ പാരീസിന്റെ പുരോഗതിയും സ്വിസ്സര്‍ലാന്റ് സിറ്റിയുടെ സൗകുമാര്യതയും സ്വന്തം നാട്ടിലും നടപ്പാക്കി ലോകത്തെ അതിശയിപ്പിച്ച സുല്‍ത്താന്‍. തന്റെ ജനതയുടെ പുരോഗതിയും സര്‍വ്വാശ്വര്യവും അത്യുന്നതിയിലെത്തിക്കുന്നതില്‍ ശൈഖ് സായിദ് കാണിച്ച ആത്മാര്‍ത്ഥത ആര്‍ക്കും മറക്കാനാവില്ല.
വറ്റിവരണ്ട മരുഭൂമിയിലെ ഈത്തപ്പഴവും കടലിലെ മുത്തുവാരലുമായി ജീവിതം തള്ളിനീക്കിയിരുന്ന സമൂഹത്തെ ലോകത്തിലെ ഉത്തമ പൗരന്മാരും തന്റെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരു ന്നു ശൈഖ് സായിദ്.
പല രാജ്യങ്ങളിലും സമ്പത്തും സൗഭാഗ്യവുമെല്ലാം പൂത്തുലഞ്ഞത് ഈ ഉദാരമനസ്‌കതയുടെ ത ണലിലാണ്. അസ്വാസ്ഥ്യ മനസ്സുകളില്‍ ആശ്വാസത്തിന്റെ ആയിരം കിനാവുകള്‍ വിരിഞ്ഞത് ബാബാ സാ യിദിന്റെ ഈ ഈന്തപ്പനയുടെ നാട്ടിലാണ്. വര്‍പാടിന് രണ്ടുപതിറ്റാണ്ട് പ്രായമായെങ്കിലും ലക്ഷങ്ങളുടെ മ നസ്സിനുള്ളിലെ നൊമ്പരം ഇനിയും വിട്ടുമാറിയിട്ടില്ല.
വേര്‍പാടിന്റെ വേദന തളംകെട്ടിയ ആ നോമ്പ്കാല ത്തെ ഓര്‍മ്മ തദ്ദേശീയരുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. സ്വദേശികളോടൊപ്പം പ്രവാസി സമൂഹ വും ആ നൊമ്പരം അനുഭവിച്ചവരാണ്.

GULF

മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു

Published

on

മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. അല്‍ ഖൂദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകള്‍ ജനറല്‍ സെക്രട്ടറി ടി.പി. മുനീര്‍ അവതരിപ്പിച്ചു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്‌റഫ് കിണവക്കല്‍ റിട്ടേണിംഗ് ഓഫീസറായും നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നല്‍കി. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

സി.വി.എം. ബാവ വേങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫൈസല്‍ മുണ്ടൂര്‍ (വൈസ് ചെയര്‍മാന്‍), സുഹൈര്‍ കായക്കൂല്‍ (പ്രസിഡന്റ്), ടി.പി. മുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ തായാട്ട് (ട്രഷറര്‍), ഇഖ്ബാല്‍ കുണ്ടൂര്‍, എന്‍.എ.എം. ഫാറൂഖ്, അബ്ദുല്‍ ഹകീം പാവറട്ടി, ഡോ. സൈനുല്‍ ആബിദ്, മുഹമ്മദ് റസല്‍ സി, ഷഹദാബ് തളിപ്പറമ്പ (വൈസ് പ്രസിഡന്റ്), ഫസല്‍ ചേലേമ്പ്ര, ഫൈസല്‍ ആലുവ, ഇജാസ് അഹമ്മദ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ മുക്കം, ഷമീര്‍ തിട്ടയില്‍,
അന്‍സാര്‍ പി.പി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി കൗണ്‍സിലിലേക്ക് സുഹൈര്‍ കായക്കൂല്‍, ടി.പി. മുനീര്‍, ഷാജഹാന്‍ തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസല്‍ മുണ്ടൂര്‍, എന്‍.എ. എം.ഫാറൂഖ്
എന്നിവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. ടി.പി. മുനീര്‍ സ്വാഗതവും ഷാജഹാന്‍ തായാട്ട് നന്ദിയും പറഞ്ഞു.

Continue Reading

GULF

ദുബൈ മലപ്പുറം ജില്ലാ സ്റ്റുഡന്‍സ് കെ.എം.സി.സി രൂപീകരിച്ചു

സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

Published

on

വിദ്യാര്‍ത്ഥികളില്‍ സാമൂഹികാവബോധം സൃഷ്ടിക്കാനും, പാഠ്യ പാഠ്യേതര രംഗത്തും, കലാ സാംസ്‌കാരിക രംഗത്തും പ്രോത്സാഹനം നല്‍കാനും ലക്ഷ്യം വെച്ച് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കുന്ന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

ബോയ്‌സ് വിംഗ് കമ്മറ്റി പ്രസിഡന്റ് ബബിന്‍ മുഹമ്മദ് തിരൂര്‍, ജനറല്‍ സെക്രട്ടറി റിഫാന്‍ കമ്മിളി വള്ളിക്കുന്ന്, ട്രഷറര്‍ മുഹമ്മദ് ഫാദില്‍ തിരുര്‍
ഓര്‍ഗനൈസിങ് സെക്രട്ടറി ഷാമില്‍ വേളേരി എന്നിവരെ തിരഞ്ഞെടുത്തു.

ഹാദി അബ്ദുല്ല പെരിന്തല്‍മണ്ണ, അഹമ്മദ് സബീഹ് നിലമ്പൂര്‍, മുഹമ്മദ് സയ്യാന്‍ തവനൂര്‍, മുഹമ്മദ് നിഹാല്‍ കോട്ടക്കല്‍, മുഹമ്മദ് ഷമാസ് കൊണ്ടോട്ടി, അഹമ്മദ് ജമാല്‍ മലപ്പുറം എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.

ഹിഷാം മുഹമ്മദ് തിരൂര്‍, ഹംദാന്‍ ബിന്‍ അയ്യൂബ് തിരൂരങ്ങാടി, മുഹമ്മദ് കഅബ് കൊണ്ടോട്ടി, ദിയാഫ് കെ വിളയില്‍ കൊണ്ടോട്ടി, മുഹമ്മദ് അമീര്‍ പൊന്നാനി, നിദാല്‍ നാജില്‍ തവനൂര്‍ എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.

ഗേള്‍സ് വിംഗ് കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ഷന നസ്‌റിന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി ഫാത്തിമ ഷേഹ തിരൂരങ്ങാടി, ട്രഷറര്‍ നിദാ മെഹ്താജ് വള്ളിക്കുന്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മിന്‍ഹ തൈക്കാട്ട് തിരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഫാത്തിമ റഷ തിരൂരങ്ങാടി, ദില്‍ഫ ഇളയടത്ത് ഏറനാട്, ലാമിയ ബുഷ്‌റ കൊണ്ടോട്ടി, ഫാത്തിമ ഇഷ മങ്കട, സെന്‍ഹ ഫസലു പൊന്നാനി, ഫാത്തിമ റിദ തിരൂരങ്ങാടി, ഷസ ലൂജൈന്‍ വേങ്ങര, ദിയ ഹാഷിമ തവനൂര്‍ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തിരഞ്ഞെടുത്തു.

മിന്‍ഹ ഷാഫി തവനൂര്‍, ദീന കോലാക്കല്‍ വള്ളിക്കുന്ന്, നൈല മറിയം മഞ്ചേരി, ഫാത്തിമ ഷഹാമ തിരൂരങ്ങാടി, ആയിഷ നദ്വ കോട്ടക്കല്‍, ആയിഷ ലിസ തിരൂര്‍, റോണ അമീര്‍ മലപ്പുറം, അഷ്മിസ മെഹറിന്‍ താനൂര്‍ എന്നിവരേ സെക്രട്ടറി സ്ഥാനത്തേക്കും തെരെഞ്ഞെടുത്തു

ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു റിയാസ് ബാബു, റഹൂഫ് ഇരുമ്പുഴി, കെ.പി.എ സലാം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഒ.മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ പി നൗഫല്‍ സ്വാഗതവും, ട്രഷറര്‍ സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

GULF

‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം’: യുഎഇ

Published

on

അബുദാബി: ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പ്രാദേശിക,അന്തര്‍ദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. സൈനിക സംഘര്‍ഷം തടയുന്നതിനും ദക്ഷിണേഷ്യയില്‍ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്യുന്ന ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

പ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവയ്ക്കായുള്ള രാഷ്ട്രങ്ങളുടെ പൊതുവായ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രാദേശിക,അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനും അവയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎഇ തുടരുമെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവര്‍ത്തിച്ചു.

Continue Reading

Trending