മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യത്തില്‍ വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യത്തില്‍ വിട്ടത്. മുസ്ലിംകള്‍ക്കെതിരില്‍ അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് കോടതിയെ സമീപിച്ചിരുന്നു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ടിപി സെന്‍കുമാറിനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പാരമര്‍ശങ്ങളാണ് കേസിന് ആധാരമായിരിക്കുന്നത്.