ന്യൂഡല്‍ഹി: നാളെ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ പരേഡില്‍ 3.5 ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരക്കും. ഗാസിപൂര്‍, സിംഘു, തിക്രി, പന്‍വല്‍, ഷാജഹാന്‍പൂര്‍ അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ നഗരത്തിലേക്ക് എത്തിച്ചേരും.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന പ്രദേശത്തിന്റെ 14കിമീചുറ്റളവിലേക്ക് എത്തിച്ചേരരുതെന്ന് പൊലീസ് നിര്‍ദേശം കര്‍ഷകര്‍ അംഗീകരിക്കും. പരേഡ് സമാധാനപരമായിരിക്കുമെന്ന് സംയുക്ത കര്‍ഷക സംഘടനാനേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ അവസ്ഥകാണിക്കുന്ന നിശ്ചലദൃശ്യങ്ങളും ട്രാക്ടറില്‍ ഒരുക്കിയിട്ടുണ്ട്.

റാലിയ്ക്ക് അനുഭാവംപ്രകടിപ്പിച്ച് ആയിരങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.