ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തു. കാറിലെത്തിയ അജ്ഞാതര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ത്തതായി കര്‍ഷകര്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണവിതരണം നടക്കുന്നതിനിടെയാണ് സംഭവം. അക്രമികള്‍ പഞ്ചാബ് രജിസ്‌ട്രേഷന്‍ കാറിലാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹരിയാന പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച വനിതകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വനിതകളാണ് ഡല്‍ഹിയിലേക്ക് പ്രക്ഷോഭത്തിനായി എത്തുന്നത്.