റദ്ദാക്കിയ ട്രെയിനുകള്‍
തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044), കാരക്കലില്‍ നിന്ന് 24നും 31നും പുറപ്പെടേണ്ട കൊച്ചുവേളി – കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം.06043) എന്നിവയാണ് റദ്ദാക്കിയത്.
കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ട തിരുവനന്തപുരം – ഗുവാഹത്തിഎക്‌സ്പ്രസും (ട്രെയിന്‍ നം. 12507) റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.

പത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: യാത്രക്കാരുടെതിരക്ക് കുറക്കാന്‍ കൊച്ചുവേളിക്കും ചെന്നൈ എഗ്‌മോറിനും ഇടയില്‍ ദക്ഷിണറെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. കൊച്ചുവേളിയില്‍ നിന്ന് 23 നും 30 നും ഉച്ചതിരിഞ്ഞ് 3.30ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍ സ്‌പെഷ്യല്‍ ഫെയര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (നം. 06068) തൊട്ടടുത്ത ദിവസംരാവിലെ 5.45 ന് ചെന്നൈ എഗ്‌മോറിലെത്തും. രണ്ട് എ.സി. ടു ടയര്‍, മൂന്ന് എ.സി. ടുടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍സെക്കന്റ് ക്ലാസ് എന്നീ കോച്ചുകളുള്ള ഈ ട്രെയിനിന് തിരുവനന്തപുരം, കുഴിത്തുറ, നാഗര്‍കോവില്‍ ടൗണ്‍, വള്ളിയൂര്‍, തിരുനെല്‍വേലി, കോവില്‍പ്പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കല്‍പേട്ട്, താംബരം, മാമ്പലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ചെന്നൈ എഗ്‌മോറില്‍ നിന്ന് 24, 31 തീയതികളില്‍ രാത്രി 8.20ന് പുറപ്പെടുന്ന കൊച്ചുവേളി സുവിധാ എക്‌സ്പ്രസ് (നം. 82607) പിറ്റേദിവസം ഉച്ചക്ക് 12.25 ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. രണ്ട് എ.സി. ടു. ടയര്‍, മൂന്ന് എ.സി. ടു ടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്റ് ക്ലാസ് എന്നീ കോച്ചുകളുള്ള ഈ ട്രെയിനിന് താംബരം, ചെങ്കല്‍പേട്ട്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, സാത്തൂര്‍, കോവില്‍പ്പട്ടി, തിരുനെല്‍വേലി, വള്ളിയൂര്‍, നാഗര്‍കോവില്‍ ടൗണ്‍, കുഴിത്തുറ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.