Connect with us

kerala

ട്രെയിന്‍ യാത്രികര്‍ ശ്രദ്ധിക്കുക; ഞായറാഴ്ച (ഇന്ന്) നിരവധി ട്രെയിനുകള്‍ മുടങ്ങും

നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി തുടങ്ങി പല പ്രധാന ട്രെയിനുകളും റദ്ദാക്കി

Published

on

കൊച്ചുവേളി യാര്‍ഡിലെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്നത്തെ ട്രെയിന്‍ ഗതാഗതം ഭാഗികമായും പൂര്‍ണമായും മുടങ്ങും. നിരവധി ട്രെയിനുകളാണ് ഇത് സംബന്ധമായി റദ്ദാക്കിയിട്ടുള്ളത്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി തുടങ്ങി പല പ്രധാന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍

കൊല്ലം കന്യാകുമാരി മെമു എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി നാഗര്‍കോവില്‍ എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
കൊച്ചുവേളി ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
എസ്.എം.വി.ടി ബെംഗളൂരു കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്
മംഗളൂരു കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി
കൊല്ലം തിരുവനന്തപുരം എക്‌സ്പ്രസ്
നാഗര്‍കോവില്‍ കൊല്ലം എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
പുനലൂര്‍ നാഗര്‍കോവില്‍ എക്‌സ്പ്രസ്
കന്യാകുമാരി പുനലൂര്‍ എക്‌സ്പ്രസ്
എറണാകുളംതിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് (തിരിച്ചും) ആലപ്പുഴയ്ക്കും ഷൊര്‍ണ്ണൂരിനുമിടയക്ക് റദ്ദാക്കി.
മംഗളൂരു നാഗര്‍കോവില്‍ (തിരിച്ചും) പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും നാഗര്‍കോവിലിനും ഇടയ്ക്ക് റദ്ദാക്കി.
ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി.
ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍ തിരുവനന്തപുരം (തിരിച്ചും) വേണാട് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
തിരുവനന്തപുരം കോഴിക്കോട് (തിരിച്ചും) ജനശതാബ്ദി എക്‌സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയില്‍ റദ്ദാക്കി.
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളം ജങ്ഷനുമിടയില്‍ റദ്ദാക്കി.
ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ് കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ഞായറാഴ്ച ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എറണാകുളം ജങ്ഷനില്‍നിന്ന് യാത്ര തുടങ്ങും.
തൃച്ചി തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം തൃച്ചി ഇന്‍ര്‍സിറ്റി തിരുനെല്‍വേലിയില്‍നിന്നാകും ആരംഭിക്കുക.
ഗുരുവായൂര്‍ തിരുവനന്തപുരം ഇന്‍ര്‍സിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി ഗോരഖ്പൂര്‍ രപ്തിസാഗര്‍ എറണാകുളം ജങ്ഷനില്‍നിന്നാകും തുടങ്ങുക.
തിരുവനന്തപുരം ലോകമാന്യതിലക് എക്‌സ്പ്രസ് വര്‍ക്കലയില്‍ നിന്നാണ് തുടങ്ങുക.
തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
ചെന്നൈ തിരുവനന്തപുരം മെയില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്തുനിന്നാകും തുടങ്ങുക.
ചെന്നൈ എഗ്‌മോര്‍ കൊല്ലം അനന്തപുരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും.
ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വര്‍ക്കലയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വര്‍ക്കലയില്‍നിന്ന് തുടങ്ങും.
മംഗളൂരു തിരുവനന്തപുരം മലബാര്‍ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
മൈസൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Published

on

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Continue Reading

kerala

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.

Continue Reading

kerala

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

Published

on

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

Continue Reading

Trending