Connect with us

main stories

യാത്രക്കിടെ ഭാര്യയെ മറന്നു: മംനൂയ് നടന്നത് 20 കിലോമീറ്റര്‍ !

രാത്രി എവിടുന്ന് തിരയാന്‍! നോരെ അംനൂയ് ചാലിമൂന്‍ നടന്നത് 12 മൈല്‍. അഥവാ 19.3 കിലോമീറ്റര്‍.

Published

on

കാര്‍ യാത്രക്കിടെ ടോയ്‌ലെറ്റില്‍ പോകാനായി നിര്‍ത്തിയ കാറില്‍നിന്നിറങ്ങിയ ഭാര്യയെ മറന്ന് ഭര്‍ത്താവ് കാറുമായി കടന്നു. ഇതേതുടര്‍ന്ന് 49കാരിയായ ഭാര്യ നടന്നത് 20കിലോമീറ്ററോളം. തായ്‌ലാന്‍ഡിലാണ് സംഭവം. മറവിയും ആബ്‌സന്റ്‌മൈന്‍ഡും ഇത്രത്തോളമോ എന്ന് ചോദിക്കാന്‍ വരട്ടെ, ഭര്‍ത്താവ് ബാന്റോമിന് ടോയ്‌ലെറ്റില്‍ പോകാന്‍ തോന്നിയത് പുലര്‍ച്ചെ മൂന്നരയോടെയാണ്. കാര്‍ നിര്‍ത്തി അങ്ങോര് ഇറങ്ങിയതോടെ ഭാര്യക്കും കലശലായി. അവര്‍ നേരെ കണ്ട് കാട്ടിലേക്ക് മൂത്രമൊഴിക്കാനായി ഇറങ്ങി. വന്നുനോക്കിയപ്പോള്‍ ഭര്‍ത്താവുമില്ല, കാറുമില്ല ! മൊബൈലാണെങ്കില്‍ കാറിലെ ബാഗിനകത്തും. പേരേ പൂരം!

പിന്നെ രാത്രി എവിടുന്ന് തിരയാന്‍! നോരെ അംനൂയ് ചാലിമൂന്‍ നടന്നത് 12 മൈല്‍. അഥവാ 19.3 കിലോമീറ്റര്‍. വീട്ടിലെത്തിയപ്പോള്‍ എന്തായി കഥയെന്ന് പറയണോ! തന്റെ മൊബൈലില്‍ 20 തവണ വിളിച്ചെന്ന് ഭാര്യയും താന്‍ കേട്ടില്ലെന്ന് ഭര്‍ത്താവും. യഥാര്‍ത്ഥകഥ ക്യോം മാലൂം.!ചിത്രത്തില്‍ കാണുന്നതാണ് കക്ഷികള്‍.

kerala

മനാഫിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു

ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Published

on

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകിയത്. മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചത്. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

‘പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാർക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി’, എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിൻ ആരോപിച്ചത്.

പരാതി നൽകിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ് പറഞ്ഞിരുന്നു. അർജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുന്റെ മകന്റെ പേരിൽ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അർജുന്റെ കുടുംബത്തെ വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബമായാലും തങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങൾ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലിൽ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനൽ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാനാണ്. മാൽപെയുമായി ചേർന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.

Continue Reading

kerala

ഗൗരവമുള്ള പി ആര്‍ വഷയം നിസ്സാരവല്‍ക്കരിക്കുന്നു, മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല: പികെ കുഞ്ഞാലിക്കുട്ടി

‘കാലങ്ങളായി സംഘ്പരിവാറിന് ക്യാമ്പയിൻ ചെയ്യാനുള്ള ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ വായിലൂടെ പുറത്ത് വന്നത്.’

Published

on

പി.ആർ ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന സ്റ്റേറ്റ്‌മെന്റ് പത്രങ്ങൾക്ക് നൽകി എന്ന ഗുരുതരമായ വിഷയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവമുള്ള വിഷയമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മലപ്പുറത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇതുപയോഗിക്കും.

കാലങ്ങളായി സംഘ്പരിവാറിന് ക്യാമ്പയിൻ ചെയ്യാനുള്ള ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ വായിലൂടെ പുറത്ത് വന്നത്. ഇതൊരു അബദ്ധമാണെന്ന് കരുതാനാവില്ല. ഈ ക്യാമ്പയിന് നേതൃത്വം നൽകിയത് ആരായാലും അതിനെ നിസ്സാരവൽക്കരിച്ചിട്ട് കാര്യമില്ല. മലപ്പുറം ജില്ലയെയും കേരളത്തെയും അപമാനിക്കുന്ന ഇത്തരം ഛിദ്രശക്തികൾക്ക് ക്യാമ്പയിൻ മെറ്റീരിയൽ കൊടുത്തു എന്നത് നിരുത്തരവാദപരമാണ്.

പൂരം കലക്കിയതാണ് എന്ന് സമ്മതിക്കുമ്പോഴും ആരോ കലക്കിയതാണ് എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്. ദുരുഹമായ സംഗതിയാണിത്. കാലങ്ങളായി നടക്കുന്ന വർഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി എന്നത് ഗൗരവമുള്ള സംഗതിയാണ്.

പി.ആർ ഏജൻസിയെ അറിയില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്. കേരളത്തെ തീവ്രവാദത്തിന്റെ ആസ്ഥാനമാക്കാൻ ശ്രമിക്കുന്നവർക്ക് വടികൊടുക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ കഥാപാത്രമായിരുന്നു കീരിക്കാടന്‍ ജോസ്.

Published

on

കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസായി അഭിനയിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ കഥാപാത്രമായിരുന്നു കീരിക്കാടന്‍ ജോസ്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന നടന്‍ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്തരിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്ന മോഹന്‍ രാജ് ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു. വില്ലന്‍ കഥാപാത്രങ്ങളില്‍ ശ്രദ്ധേയനായ ഇദ്ദേഹം 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘കിരീടം സിനിമയിലെ അതികായകനായ വില്ലന്‍… കീരിക്കാടന്‍ ജോസിനെ… അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി…. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി… ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു… നാളെ അടക്കവും…’ എന്നാണ് അറിയിച്ചത്.

Continue Reading

Trending