Connect with us

india

ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവപ്പ്; ഒരു മരണം

മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയ പാത ഉപരോധം അക്രമാസക്തമാവുകയായിരുന്നു

Published

on

ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവപ്പില്‍ ഒരു മരണം. ത്രിപുരയിലെ ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് വെടിവപ്പുണ്ടായത്. ശ്രീകാന്ത ദാസാണ് (45) പൊലീസ് വെടിവയ്പില്‍ മരിച്ചത്. പരുക്കേറ്റ അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയ പാത ഉപരോധം അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും തീവയ്പും ഉണ്ടായതോടെയാണ് വെടി ഉതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം.

അഗ്‌നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ മരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പ്രത്യേക സാഹചര്യത്തില്‍ സായുധ സേനയെ നിയോഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തായ്‌ലന്‍ഡ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയര്‍ പ്രൊഫസര്‍ അറസ്റ്റില്‍

23കാരിയായ തായ്ലന്‍ഡ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ച്‌ ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി.

Published

on

ഹൈദരാബാദ് സര്‍വകലാശാലയില്‍ തായ്‌ലന്‍ഡ് സ്വദേശിയായ വിദ്യാര്‍ഥിനിയെ സീനിയര്‍ പ്രൊഫസര്‍ വീട്ടില്‍വെച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.

പരാതിയെ തുടര്‍ന്ന് ഗച്ചിബൗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കല്‍റ്റി അംഗമായ രവി രഞ്ജന്‍ (62) എന്ന സീനിയര്‍ പ്രൊഫസര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.23കാരിയായ തായ്ലന്‍ഡ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ച്‌ ബലാത്സംഗത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി.

പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ വിദ്യാര്‍ഥിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വിദ്യാര്‍ഥി വീട്ടിലെത്തിയപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞപ്പോള്‍ വിദ്യാര്‍ഥിയെ തല്ലിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

india

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്

Published

on

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കിഴക്കന്‍ മേദിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
മുതിര്‍ന്ന നേതാവ് അഭിഷേക് ബാനര്‍ജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.15 ഓടെ നര്യബില ഗ്രാമത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Continue Reading

india

ഡല്‍ഹിയെ ഞെട്ടിച്ച്‌ വീണ്ടും ക്രൂര കൊലപാതകം : 35 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published

on

ഡല്‍ഹിയെ ഞെട്ടിച്ച്‌ വീണ്ടും ക്രൂര കൊലപാതകം. ഒരുമിച്ച്‌ ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗണേശ് നഗറില്‍ താമസക്കുന്ന രേഖ റാണി (35) യാണ് കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇവരുടെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ മന്‍പ്രീത് സിങ് എന്നയാളെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മന്‍പ്രീത് രേഖയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.പൊലീസ് അന്വേഷണത്തിലാണ് മന്‍പ്രീത് പിടിയിലാകുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മന്‍പ്രീത് 2015ല്‍ ആണ് രേഖയുമായി അടുക്കുന്നത്. അന്ന് മുതല്‍ ഇയാള്‍ ഇവര്‍ക്കൊപ്പമാണ് താമസമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മകളുടെ പരാതിയില്‍ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മന്‍പ്രീതിനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Trending