വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലര്‍ നുഴഞ്ഞുകയറിയെന്ന് ട്രംപ് ആരോപിച്ചു.