വാഷിങ്ടണ്‍: പ്രസിഡന്റ് പദത്തിലെ അവസാന നാളുകളില്‍ ഡൊണാള്‍ഡ് ട്രംപ് ഒരു ആണവാക്രമണത്തിന് മുതിരുമോ എന്ന ആശങ്ക പങ്കിട്ട് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഏത് നീക്കവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൈനിക മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ നാന്‍സി പെലോസി ആവശ്യപ്പെട്ടു.

അതേസമയം,ട്രംപ് സ്വമേധയാ സ്ഥാനമൊഴിയാന്‍ സന്നദ്ധനായില്ലെങ്കില്‍, പ്രസിഡന്റിനെ നീക്കാനുള്ള നടപടികളിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തയ്യാറായില്ലെങ്കില്‍ ട്രംപിനെതിരായ ഒരു ഇംപീച്ച്‌മെന്റ് നടപടിക്ക് താന്‍ തയ്യാറാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ത്തകര്‍ക്കയച്ച കത്തില്‍ നാന്‍സി പറയുന്നു.

പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.