Connect with us

News

“സമയം കളയുന്ന പരിപാടി”; ബിഡെനുമായുള്ള സംവാദത്തിനില്ലെന്ന് ട്രംപ്

”ഒരു വെര്‍ച്വല്‍ ചര്‍ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ടന്നാണ്,” ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്‍ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.

Published

on

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ എതിരാളി ജോ ബിഡെനുമായുള്ള നേരത്തെ പ്രഖ്യാപിച്ച പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നിന്നും പിന്മാറി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒക്ടോബര്‍ 15 ന് ബിഡെനുമായി നടക്കേണ്ടിയിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ട്രംപ് പിന്മാറിയത്. ബിഡെനുമായുള്ള വെര്‍ച്വല്‍ സംവാദത്തെ, സമയം കളയുന്ന പരിപാടിയെന്ന് ട്രംപ് കളിയാക്കുകയും ചെയ്തു.

എന്നാല്‍, കോവിഡ് സ്ഥീരികരിച്ച ട്രംപുമായി സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബിഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും കോവിഡ് ബാധിതനാണെങ്കില്‍ അടുത്തയാഴ്ച അദ്ദേഹവുമായി നടക്കാനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിഡെന്‍ വ്യക്തമാക്കിയത്.

അതേസമയം, വൈറസ് വ്യാപിക്കുന്നതിനെതിരായ മുന്‍കരുതലായി വെര്‍ച്വല്‍ സംവാദമാണ് നടക്കുകയെന്ന് പിന്നീട് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്‍ ട്രംപ് നിരസിച്ചത്.

”ഒരു വെര്‍ച്വല്‍ ചര്‍ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ടന്നാണ്,” ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് സംവാദം നടക്കാന്‍ പാടില്ലെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനും ട്രംപും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ഈമാസം 15 നാണ് മിയാമിയില്‍ രണ്ടാമത്തെ ഡിബേറ്റ് നിശ്ചയിച്ചിരിക്കുന്നത്.

പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പ്രാഥമിക സംവാദങ്ങളില്‍ രണ്ടാമത്തേതായ 15ന് മിയാമിയില്‍ കോവിഡ് ജാഗ്രത പാലിച്ച് നടക്കുന്നത്. അവസാനത്തെ ഡിബേറ്റ് ഈ മാസം 22 ന് നാഷ് വില്ലെയിലാണ്.

കോവിഡ് ബാധിതനായിരുന്ന ട്രംപ് ഒക്ടോബര്‍ 6 നാണ് ആശുപത്രി വിട്ടത്. തന്റെ മാസ്‌ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഭാര്യ മെലാനിയക്കും കോവിഡ് ബാധിച്ചിരുന്നു.

അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്‍ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.

kerala

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

Published

on

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്‍ട്ടിന്‍ , ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്.

ചിറ്റൂര്‍ അത്തിക്കോട്ടിലില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ മാതാവ് എല്‍സിയും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് എല്‍സി. ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പ് കാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ

മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്.

Published

on

ആരൊക്കെ മുടക്കാൻ നോക്കിയാലും മുസ്‌ലിംലീഗ് വാക്ക് പാലിക്കുമെന്നും വയനാട് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതിക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലം നിയമക്കുരുക്കിലാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വയനാട്ടിലെ എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഭൂമിയുടെ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പുനരധിവാസ പദ്ധതിയുമായി പാർട്ടി മുന്നോട്ട് പോവുകയാണ്.- അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രകാരമുള്ള പരാതികൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാതി വരുമ്പോൾ ഭൂമിയുടെ ഉടമകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ച് നോട്ടീസ് നൽകും. ഉദ്യോഗസ്ഥർക്ക് വ്യക്തമായ രേഖകളോടെ എല്ലാ ചോദ്യത്തിനും മറുപടി കൊടുക്കും. ഈ സ്വാഭാവിക നടപടികൾ നിയമക്കുരുക്കാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പദ്ധതി തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് നൽകാനുള്ള വീടുകളുടെ പണിയാണ് മുടക്കുന്നതെന്ന് അവർ ഓർക്കുന്നത് നല്ലതാണ്. മുസ്ലിംലീഗിന് ഇക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിക്കും. വാങ്ങിയ സ്ഥലത്ത് തന്നെ വീടുകൾ ഉയരും. കൃത്യ സമയത്ത് പദ്ധതി പൂർത്തീകരിക്കും.- പി.കെ ബഷീർ വ്യക്തമാക്കി.

Continue Reading

kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം

തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Published

on

മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസം തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും സർക്കാറിന് ചെയ്യാൻ കഴിയാത്തത് ലീഗ് ചെയ്യുമ്പോഴുള്ള കണ്ണുകടിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending