Connect with us

News

ഹായ സോഫിയക്ക് പിന്നാലെ തുര്‍ക്കിയില്‍ കരിയെ മ്യൂസിയവും പള്ളിയാവുന്നു

ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ്

Published

on

ഇസ്താംബൂള്‍: ഹായ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി മാറ്റിയതിന്‍ പിന്നാലെ മറ്റൊരു പുരാതന ഓര്‍ത്തഡോക്‌സ് ചര്‍ച്ചും പള്ളിയാക്കാനൊരുങ്ങി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യുനെസ്‌കോയുടെ ലോക പൈതൃക അംഗീകാരമുള്ള ഹായ സോഫിയയ്ക്ക് സമാനമായി കരിയെ മ്യൂസിയം പള്ളിയാക്കി മാറ്റാനുള്ള നിര്‍്‌ദ്ദേശമാണ് വന്നിരിക്കുന്നത്. 1,000 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനും ഹായ സോഫിയക്ക് സമാനമായ ചരിത്രമാണുള്ളത്.

ബൈസന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമനാണ് ചോര ചർച്ച് പണികഴിപ്പിച്ചത്.  ചുമര്‍ചിത്രം കൊണ്ട് ശ്രദ്ധേയമായ ചോര ചര്‍ച്ച് ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതിനുശേഷം കരിയെ പള്ളിയായി മാറുകയായിരുന്നു. ഉസ്മാനിയ്യ സാമ്രാജ്യത്തിനും രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് പള്ളി കരിയ മ്യൂസിയമായി മാറിയത്.

അമേരിക്കന്‍ കലാ ചരിത്രകാരന്മാരുടെ സഹായത്താല്‍ യഥാര്‍ത്ഥ ചര്‍ച്ച് രൂപത്തെ പുനസ്ഥാപിച്ചുകൊണ്ടയിരുന്നു 1958 ല്‍ പള്ളി മ്യൂസിയമായി തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, വരുന്ന നവംബറോടെ മ്യൂസിയം പള്ളിയാക്കി മാറ്റാന്‍ തുര്‍ക്കിയിലെ ഉന്നത ഭരണ കോടതി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Friday prayers at Hagia Sophia Grand Mosque for the first time in 86 years, in Istanbul. (Reuters)ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹായ സോഫിയ. ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ കമാല്‍ അത്താത്തുര്‍ക്ക് 1934ല്‍ പ്രസ്തുത നിര്‍മിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി മാറ്റാന്‍ ഉത്തരവിട്ടത്.

കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വിശ്വാസികള്‍ കയ്യൊഴിഞ്ഞതോടെ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഇത്തരത്തില്‍ നിരവധി ചര്‍ച്ചുകള്‍ ഇതര മതസമൂഹങ്ങള്‍ക്കും മറ്റുമായി വില്‍പ്പന നടത്തിയിട്ടുണ്ട്. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്.

 

kerala

ഒരാഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 560 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരാഴ്ചക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്നലെ സർവകാല റെക്കോർഡിലെത്തിയ സ്വർണവിലയിൽ പവന് 560 രൂപ ഇന്ന് കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2400 ഡോളർ കടന്നിരുന്നു. പിന്നീട്  2343 ഡോളറിലേക്ക് കുറഞ്ഞു. ഇതാണ് സംസ്ഥാനത്തെ വിലയിലും മാറ്റമുണ്ടാകാൻ കാരണമായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5560 രൂപയാണ്.

Continue Reading

kerala

തൃശൂര്‍ പൂരം: എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്

Published

on

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 16ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു.

 

 

Continue Reading

kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

Published

on

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) സന (7)എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

Trending