കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ, ഐക്കരനാടിലും ഭരണം പിടിച്ച് ട്വന്റി-20. ഐക്കനാട്ടിലെ 14 സീറ്റിലും ട്വിന്റി 20 ജയിച്ചു.

എട്ടു വര്‍ഷം മുമ്പാണ് ട്വന്റി 20 കൂട്ടായ്മ രൂപം കൊണ്ടത്. 2015ല്‍ കിഴക്കമ്പലം പഞ്ചായത്തിലെ ഭരണം പിടിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ 17 സീറ്റാണ് ട്വന്റി 20 നേടിയിരുന്നത്.

മഴുവന്നൂര്‍, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളിലും ട്വന്റി 20 സാന്നിധ്യമറിയിച്ചു.

രാഷ്ട്രീയത്തിലേക്കുള്ള കോര്‍പറേറ്റുകളുടെ കടന്നു വരവ് ജനാധിപത്യത്തിന് ഗുണകരണമാണോ എന്ന ചര്‍ച്ചയ്ക്കിടെയാണ് കിഴക്കമ്പലത്തും പരിസര പ്രദേശങ്ങളിലും ട്വന്റി 20 വീണ്ടും ചുവടുറപ്പിക്കുന്നത്.