Connect with us

News

അംബാനിക്ക് വേണ്ടി സുപ്രീംകോടതി ഉത്തരവ് തിരുത്തി: രണ്ട് കോടതി ജീവനക്കാരനെ പിരിച്ചുവിട്ടു

Published

on

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിന് ആണ് നടപടി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജറാകാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി അന്ന് വൈകീട്ട് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജറാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു. ജഡ്ജിമാരുടെ അറിവില്ലാതെയാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്തത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ബുധനാഴ്ച രാത്രി ഒപ്പ് വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫ്രഞ്ച് ഡിഫന്‍ഡര്‍ വരാനയെ സ്വന്തമാക്കി കോമോ

മുന്‍ സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ.

Published

on

സഹീലു റഹ്മാന്‍

ഫ്രഞ്ച് ഡിഫന്‍ഡര്‍ വരാനെയെ സീരി ക്ലബായ കോമോ സ്വന്തമാക്കി. റാഫേല്‍ വരാനെ ക്ലബ് നല്‍കിയ ഓഫര്‍ സ്വീകരിച്ചതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ. കഴിഞ്ഞ ദിവസം അവര്‍ ഫാബ്രിഗാസിനെ പരിശീലകനായി നിയമിച്ചിരുന്നു. നേരത്തെ ഇന്റര്‍ മയാമിയും വരാനെക്ക് ആയി നീക്കങ്ങള്‍ നടത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെന്റര്‍ ബാക്ക് ആയിരുന്ന വരാനെ സീസണ്‍ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് സീസണായി യുണൈറ്റഡിനൊപ്പം ആയിരുന്നു വരാനെ. വരാനെയെ തേടി സഊദി അറേബ്യന്‍ ക്ലബുകളും ഇപ്പോള്‍ രംഗത്ത് ഉണ്ട് എങ്കിലും താരം സഊദിയില്‍ നിന്നുള്ള ഓഫറുകള്‍ നിരസിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ സീസണില്‍ എഫ്.എ കപ്പ് സ്വന്തമാക്കിയിരുന്നു.

2018 റഷ്യന്‍ ലോകകപ്പ് ജേതാക്കളായിരുന്ന ഫ്രാന്‍സ് ടീമിന്റെ നെടുംതൂണായിരുന്നു വരാനെ. മുന്‍ റയല്‍ മാഡ്രിഡ് താരമായിരുന്ന വരാനെയെ വന്‍ തുകയ്ക്കായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എത്തിച്ചത്. പരിക്ക് മൂലം വരാനെക്ക് മികച്ച മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

 

 

 

Continue Reading

Football

ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ ജാമി മക്ലാരൻ മോഹൻ ബഗാനിൽ

ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ. 

Published

on

ഐ.എസ്.എല്ലില്‍ വമ്പന്‍ സൈനിംഗ്. 2022 ഖത്തര്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ച താരത്തെ മോഹന്‍ ബഗാന്‍ ഇന്ത്യയിലെത്തിച്ചു. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഒരു വൻ സൈനിംഗ് പൂർത്തിയാക്കി ഓസ്ട്രേലിയൻ ഇന്റർനാഷണലും ഓസ്ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിൽ ആണ് 30കാരൻ ബഗാനിൽ എത്തുന്നത്. ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.

Continue Reading

Health

ചികിത്സാ പിഴവില്‍ യുവതി മരിച്ച സംഭവം; ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയെന്ന് വി.ഡി. സതീശന്‍

അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Published

on

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാ രേഖകൾ വരെ തിരുത്തിയെന്നും ഇസിജി എടുത്ത സമയത്തിൽ പോലും തിരിമറി നടത്തിയെന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച യുവതിയുടെ വീട് സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച മലയിൻകീഴ് സ്വദേശി കൃഷ്ണാ തങ്കപ്പന്‍റെ വസതി സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കൃഷ്ണയുടെ ചികിത്സാ രേഖകൾ വരെ തിരുത്തിയെന്നും ഇസിജി എടുത്ത സമയത്തിൽ പോലും തിരിമറി നടത്തിയെന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഏത് മരുന്ന് കുത്തിവെച്ചു എന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചോദിച്ചിട്ട് പോലും മറുപടി ഇല്ലാത്ത അവസ്ഥയാണ്. നീതി കിട്ടും വരെ കുടുംബത്തിന് ഒപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണ് മന്ത്രി എം.ബി. രാജേഷ് മറുപടി പറയുന്നതെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറുപടി പറയാൻ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാൻ മന്ത്രിക്ക് വിനിയോഗിക്കാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മഴക്കാലപൂർവ ശുചീകരണത്തിൽ വൻ വീഴ്ചയാണ് ഉണ്ടായതെന്നും മാലിന്യ സംസ്കരണത്തിൽ സർക്കാരും വകുപ്പും പൂർണ്ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading

Trending