Cricket

10 മിനിറ്റിനിടെ വെസ്റ്റിന്‍ഡീസിന്റെ രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു; മത്സരം നിര്‍ത്താതെ അധികൃതര്‍

By Test User

July 03, 2021

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിന്റെ രണ്ട് വനിത ക്രിക്കറ്റ് താരങ്ങള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. പാകിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് ചിനെല്ലി ഹെന്റിയും ചെഡിയന്‍ നേഷനും 10 മിനിറ്റിന്റെ ഇടവേളയില്‍ കുഴഞ്ഞു വീണത്.

Match between Pakistan and West Indies women cricketers continues … Suddenly West Indies women cricketer fainted and collapsed . She was shifted to a nearby hospital. Hopefully she will recover soon.
VC: @windiescricket#WIWvPAKW #WIWvsPAKW pic.twitter.com/OjhJmWioeO

— Qadir Khawaja (@iamqadirkhawaja) July 2, 2021

ആദ്യം കുഴഞ്ഞു വീണ ഹെന്റിയെ ചികിത്സിക്കാനായി പുറത്തേക്ക് കൊണ്ടുപോയി 10 മിനിറ്റിന് ശേഷം നേഷനും വയ്യാതായി. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും അധികൃതര്‍ മത്സരം തുടര്‍ന്നു. കുഴഞ്ഞു വീഴാനുണ്ടായ സാഹചര്യം വ്യക്തമല്ലെങ്കിലും ഇരു താരങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച ആന്റിഗ്വയില്‍ നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആതിഥേയര്‍ ഏഴ് റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 18 ഓവറില്‍ 103 റണ്‍സെടുക്കാനാണ് സാധിച്ചത്. ജയത്തോടെ ഒരു മത്സരം ശേഷിക്കേ വിന്‍ഡീസ് പരമ്പര സ്വന്തമാക്കി.