ദുബൈ: യു.എ.ഇയില്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 339 കോവിഡ് കേസുകള്‍. 172 പേര്‍ക്ക് രോഗമുക്തി കൈവന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാള്‍ മരണത്തിന് കീഴടങ്ങി. 69,000 ലേറെ ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.

67,621 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 58,754 പേര്‍ രോഗമുക്തരായി. 377 പേരാണ് മരിച്ചത്. 8490 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

കോവിഡിന്റെ രണ്ടാം വ്യാപനം തടയാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സൂചനയുണ്ട്. സാമൂഹിക നിയന്ത്രണം അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച വരുത്തരുത് എന്ന് ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.