അബുദാബി: യുഎഇയില്‍ ഇന്ന് 2,948 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 4,189 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,260 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,03,609 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,76,958 പേര്‍ ഇതിനോടകം രോഗമുക്തരായി. 850 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നിലവില്‍ 25,801 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 2.57 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.