അബൂദാബി: വിശുദ്ധമായ റമസാന്‍ മാസത്തിന് മുന്നോടിയായി യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കേസുകളില്‍ പെട്ട് യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 935 തടവുകാരെ വിട്ടയക്കാന്‍ യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. തടവില്‍ കഴിയുന്നവര്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങാന്‍ അവസരമൊരുക്കാനും കുടുംബത്തിന്റെ ദുഃഖം മനസിലാക്കിയുമാണ് പൊതുമാപ്പെന്ന് യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി.

റമസമാന്‍ വൃതാരംഭം സംബന്ധിച്ച് തീരുമാനിക്കാന്‍ മാസപ്പിറവി കമ്മിറ്റി ചൊവ്വാഴ്ച മഗ്‌രിബിന് ശേഷം അബൂദാബിയില്‍ യോഗം ചേരുമെന്നും വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.