gulf

യുഎഇ യും ഖത്തറും തമ്മില്‍ ഗതാഗത നിയമ കൈമാറ്റ സംവിധാനം പ്രാബല്യത്തില്‍

By Chandrika Web

February 09, 2023

അബുദാബി: യുഎഇ യും ഖത്തറും തമ്മിലുള്ള ഗതാഗതനിയമ സംവിധാനങ്ങളുടെ കൈമാറ്റ ഉദ്ഘാടനം നടന്നു.അബുദാബിയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പോലീസ്, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു.വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും നടപടിക്രമങ്ങള്‍ ഏകീകരിക്കുകയും സേവനങ്ങള്‍ സുഗമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംയോജിത ജിസിസി പദ്ധതി നടപ്പാക്കുന്നത്. ട്രാഫിക് സംവിധാനങ്ങളുടെ ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി.