Video Stories
മലപ്പുറത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ല: ഉബൈദുള്ള

തിരുവനന്തപുരം: ജില്ലാ കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം മലപ്പുറത്തെ മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും ഇതിന് മലപ്പുറത്തെ ജനാധിപത്യ മതേതരത്വവിശ്വാസികള്‍ ആരേയും അനുവദിക്കില്ലെന്നും പി.ഉബൈദുള്ള ചൂണ്ടിക്കാട്ടി. നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉണ്ടായ ഈ സംഭവം മലപ്പുറം നിവാസികളെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയിരിക്കുകയാണ്. സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണെന്നും ഇതിന് പിന്നിലെ ഗൂഢോദ്ദേശ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്നും ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘട്ടനം ഉണ്ടായപ്പോഴും മലപ്പുറത്ത് ഒരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടല്‍ കാരണമാണ് മലപ്പുറത്തെ സമാധാനം തകരാതിരുന്നതെന്ന് എല്ലാവരും അംഗീകരിച്ചതാണ്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുരം ഇരുട്ടിന്റെ മറവില്‍ തീവെച്ച സംഭവം ഊതിവീര്‍പ്പിച്ച് ചില ദുഷ്ടശക്തികള്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അവിടെയും സമാധാനദുതനായി ശിഹാബ് തങ്ങള്‍ എത്തി.
പണം സമാഹരിച്ച് തകര്‍ന്ന ഗോപുരം പുന:സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേത്വത്വത്തിലായിരുന്നെന്നും ഉബൈദുള്ള പറഞ്ഞു.
1993 ല്‍ താനൂരില്‍ ശോഭായാത്രക്കിടെ സ്‌ഫോടനമുണ്ടായപ്പോള്‍ മലപ്പുറത്ത് ഭീതി പരന്നിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെയാണ് മലപ്പുറത്തെ സംഘര്‍ഷം ഒഴിവായത്. അക്കാലത്ത് ആര്‍.എസ്.എസിന് പകരമായ തീവ്രവാദനിലപാടുമായി കേരളത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഐ.എസ്.എസ്. വര്‍ഗീയതയേയും തീവ്രവാദത്തേയും ഒരു പോലെ എതിര്‍ക്കേണ്ടതാണ്. തീവ്രവാദത്തിന് എതിരായ നിലപാടിന്റെ പേരില്‍ ലീഗിന് വില നല്‍കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ മുളയിലെ നുള്ളുകയും ചെയ്തിരുന്നെങ്കില്‍ മലപ്പുറം ആവര്‍ത്തിക്കുമായിരുന്നില്ല. ഇനിയെവിടെയങ്കിലും സ്‌ഫോടനമുണ്ടാകുമ്പോള്‍ മലപ്പുറം ചര്‍ച്ച ചെയ്യുന്നതിന് പകരം ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്. കൊല്ലം സ്‌ഫോടനത്തിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും ഉബൈദുള്ള പറഞ്ഞു.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍