തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വര്‍ഗീയ വനിതാ മതിലിനെതിരെ യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ല ആസ്ഥാനങ്ങളിലും 29ന് ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും വനിതാ ഏകോപന സമിതിയുടെ ചെയര്‍മാനുമായ ലതികാ സുഭാഷ് അറിയിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന മതേതര വനിതാ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷാനിമോള്‍ ഉസ്മാന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) വനിതാ വിഭാഗം നേതാവ് ഡെയ്സി ജേക്കബ് സംബന്ധിക്കും. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ബിന്ദു കൃഷ്ണ, രാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംബന്ധിക്കും. പത്തനംതിട്ടയില്‍ നടക്കുന്ന വനിതാ സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ദീപ്തി മേരി വര്‍ഗീസ്, മാലേത്ത് സരളാദേവി എന്നിവര്‍ സംബന്ധിക്കും. കോട്ടയത്ത് നടക്കുന്ന വനിതാ സംഗമം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശാന്തമ്മ വര്‍ക്ഷീസ്, സുധാ കുര്യന്‍ എന്നിവര്‍ സംബന്ധിക്കും.

ആലപ്പുഴയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും. വത്സല പ്രസന്നകുമാര്‍, മോളി സ്റ്റാന്‍ലി എന്നിവര്‍ സംബന്ധിക്കും. ഇടുക്കിയില്‍ നടക്കുന്ന പ്രതിഷേധ സംഗമം മുന്‍മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. ലാലി വിന്‍സെന്റ്, പ്രൊഫ. എന്‍. ജയരാജന്‍ എം.എല്‍.എ. പ്രൊഫ. ഷീല സ്റ്റീഫന്‍ എന്നിവര്‍ സംബന്ധിക്കും. എറണാകുളത്ത് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ലതികാ സുഭാഷ്, പ്രൊഫ. കെ.വി. തോമസ് എം.പി., വി.ഡി. സതീശന്‍ എം.എല്‍.എ., മേയര്‍ സൗമിനി ജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവര്‍ സംബന്ധിക്കും. തൃശ്ശൂരില്‍ നടക്കുന്ന വനിതാ സംഗമം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. പത്മജാ വേണുഗോപാല്‍, ടി.എന്‍.പ്രതാപന്‍, പ്രൊഫ. വിജയലക്ഷ്മി എന്നിവര്‍ സംബന്ധിക്കും. പാലക്കാട്ട് സംഗമം ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.എ. തുളസി സംബന്ധിക്കും. മലപ്പുറത്ത് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മദീജ് ഉദ്ഘാടനം ചെയ്യും. സി.പി.ജോണ്‍ മുഖ്യാഥിതിയായിരിക്കും. അനില്‍കുമാര്‍ എം.എല്‍.എ., സുഹ്റ മമ്പാട്, പത്മനി ഗോപിനാഥ് എന്നിവര്‍ സംബന്ധിക്കും.

കോഴിക്കോട്ട് സംഗമം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍, നൂര്‍ബിന റഷീദ് എന്നിവര്‍ സംബന്ധിക്കും. വയനാട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ്ന സംഗമം ഉദ്ഘാടനം. കെ.സി. റോസക്കുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി എന്നിവര്‍ സംബന്ധിക്കും. കണ്ണൂരില്‍ നടക്കുന്ന വനിതാ സംഗമം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സുമാ ബാലകൃഷ്ണന്‍ പങ്കെടുക്കും. കാസര്‍കോട് സംഗമം ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. ഹരിപ്രിയ, ജയന്തിരാജന്‍ എന്നിവര്‍ സംഗമിക്കും.