Culture
ട്വന്റി 20 പ്രതീക്ഷയില്‍ യു.ഡി.എഫ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വോട്ടര്‍മാരെ വെട്ടിനിരത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗത്തിന്റെ തീരുമാനം. ഒഴിവാക്കപ്പെട്ടവരെകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തിപരമായി പരാതി നല്‍കിപ്പിക്കാനാണ് തീരുമാനമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടം ആസൂത്രിതമായി ശ്രമിച്ചെങ്കിലും 20 ല്‍ 20 സീറ്റും യു.ഡി.എഫ് ജയിക്കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് യോഗം വിലയിരുത്തി. വ്യക്തിപരമായി പരാതി നല്‍കുന്നതിന് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഘടകങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പത്തുലക്ഷം പേരെ സി.പി.എം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിച്ച് വെട്ടിമാറ്റിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിരുന്നു. എന്നാല്‍ വ്യക്തിപരമായി പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നീങ്ങാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ പട്ടികയില്‍ നിന്ന് ഒഴിവാക്കാവു. അല്ലാതെ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. ഇത്തരത്തില്‍ കൂട്ടത്തോടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുന്ന സംഭവം കേരളത്തില്‍ നേരത്തെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് സി.പി.എം ശ്രമം നടത്തിയത്. മുന്ന് പേരൊഴിച്ച് ഇടതുപക്ഷ ഉദ്യോഗസ്ഥരായിരുന്നു വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്ത് ഉണ്ടായ ഭരണവിരുദ്ധവികാരം ഭയന്നാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. നോട്ടീസ് നല്‍കാതെ പേര് നീക്കം ചെയ്യപ്പെട്ടവരെല്ലാം പരാതി നല്‍കണമെന്നും യു.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
അതുപോലെ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ സി.പി.എം നേതൃത്വത്തിലുളള അസോസിയേഷന്‍ സമാഹരിച്ച് കൂട്ടത്തോടെ വോട്ടു ചെയ്ത സംഭവം ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. യു.ഡി.എഫ് അനുകൂലികളാണെന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊാലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചതും നീതീകരിക്കാനാവില്ല. നേരത്തെ തന്നെ ഈ പരാതി ഉയര്‍ന്നപ്പോള്‍ താന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോഴാണ് നടപടിയെടുക്കുന്നത്. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. രണ്ടു പൊലീസുകാരെ മാത്രം സസ്‌പെന്റ് ചെയ്തത് കൊണ്ട് കാര്യംതീരില്ല. സി.പി.എമ്മുകാര്‍ ഉള്‍പ്പെട്ട അസോസിയേഷനിലെ ക്രൈം ബാഞ്ച് അല്ല ഇക്കാര്യം അന്വേഷിക്കേണ്ടത്. മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ചരിത്രത്തില്‍ ഇല്ലാത്ത കള്ളവോട്ടാണ് ഇക്കുറി സംസ്ഥാനത്ത് നടന്നത്. കേരളത്തെ അര്‍ബുദം പോലെ ബാധിക്കുന്ന അസുഖമായി കളളവോട്ട് മാറി. പോളിംഗ് ബൂത്തുകളിലെ ഏജന്റുമാരെ ഒഴിവാക്കിയും ഭീഷണിപ്പെടുത്തിയുമാണ് സി.പി.എമ്മുകാര്‍ കൂട്ടത്തോടെ കള്ളവോട്ട് ചെയ്തത്. എതിര്‍ത്തവരെ സി.പി.എം മര്‍ദിച്ചു. കള്ളവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യു.ഡി.എഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില് പട്ടിണി രൂക്ഷം; ഇസ്രാഈല് ആക്രമണത്തില് 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
india3 days ago
കണക്കില്പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്മ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
india3 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്ണം ചാര്ത്തും വടക്കേ ഇന്ത്യയില് ആ രൂപങ്ങള് തകര്ക്കും: ഗീവര്ഗീസ് മാര് കൂറിലോസ്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്മല ദുരന്തം; ഓര്മകള്ക്ക് ഒരു വര്ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്ത്താവിന്റെ മരണം സയനൈഡ് ഉള്ളില്ച്ചെന്നെന്ന് ഫൊറന്സിക് സര്ജന്