മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ 40 ശതമാനത്തിലേറെ വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് 74.42 പോളിങാണ് രേഖപ്പെടുത്തിയത്. അരൂര്‍ 80.14, എറണാകുളം 57.54 ,മഞ്ചേശ്വരം 74.42, കോന്നി 69.94 ,വട്ടിയൂര്‍ക്കാവ് 62.11 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ പൊളിങ് നില.