More
ആരു പറഞ്ഞു ഫീല്‍ഡിങ് അറിയില്ലെന്ന്? ഉമേഷിന്റെ തകര്‍പ്പന്‍ ക്യാച്ച്

ധര്‍മശാല: ബൗളര്‍മാര്‍ പൊതുവെ ഫീല്‍ഡിങ്ങില്‍ അലസന്മാരാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവെയുള്ള സംസാരം. ചിലരൊക്കെ അതില്‍നിന്ന് വ്യത്യസ്തമാണ് താനും. ഇന്നലെ ധര്‍മശാലയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെയും ഹര്‍ദ്ദിക്ക് പാണ്ഡയുടെയും മികവിന് പുറമെ മറ്റൊരു ശ്രദ്ധേയമായ പ്രകടനം കൂടി നടന്നു. ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്. മിഡ് ഓഫില്‍ യാദവിന്റെ കിടിലന്‍ ക്യാച്ചില്‍ പുറത്തായത് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് വീരന്‍ കോറി ആന്‍ഡേഴ്‌സണ്‍. ഹര്‍ദ്ദിക്ക് പാണ്ഡെ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തിലാണ് ഉമേഷിന്റെ ഉഗ്രന്‍ ക്യാച്ച്. മത്സരത്തില്‍ ഉമേഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ആ കാഴ്ച കാണാം.
https://www.youtube.com/watch?v=rywgOMEeGd0
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
kerala3 days ago
ആലപ്പുഴയില് നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്ന്ന് അട്ടിമറി നടത്തി രാഹുല് ഗാന്ധി
-
kerala3 days ago
കണ്ണൂര് സര്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ചേര്ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില് നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
എം.ആര്.അജിത് കുമാറിന്റെ ട്രാക്ടര് യാത്ര: ഹൈക്കോടതി തുടര്നടപടികള് അവസാനിപ്പിച്ചു
-
Film3 days ago
‘ജയിക്കാന് സാധ്യതയുള്ളവര്ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്വതി
-
india3 days ago
ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; തീരുവ 50 ശതമാനമാക്കി ഉയര്ത്തി
-
india3 days ago
ട്രംപിന്റെ 50% താരിഫ് സാമ്പത്തിക ബ്ലാക്ക് മെയിലിംഗ്, അന്യായമായ വ്യാപാര ഇടപാടിലേക്ക് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ്: രാഹുല് ഗാന്ധി