കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം സ്വന്തമാക്കിയത്. സെര്‍ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്‍ മികവില്‍ ലീഡെടുത്ത സ്‌പെയിനിനെ പിന്നീട് അഞ്ചു ഗോള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ആദ്യപകുതിയില്‍ സ്‌പെയിന്‍ 2-1നു മുന്നിലായിരുന്നു.

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് യൂത്ത്ടീമിന്റെ പടയോട്ടം. മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്‍ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേല്‍ സ്പെയിന്‍ മേധാവിത്വം പുലര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂര്‍ണ്ണമെന്റിലെ ടോപ്സ്‌കോറര്‍ റിയാന്‍ ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിന് ഉണര്‍വേഗി ആദ്യ ഗോള്‍ നേടി

ഇംഗ്ലണ്ടിനായി ഫില്‍ ഫോഡന്‍ (69, 88) ഇരട്ടഗോള്‍ നേടി. റയാന്‍ ബ്രൂസ്റ്റര്‍ (44), ഗിബ്‌സ് വൈറ്റ് (58), മാര്‍ക്കോ ഗുവേഹി (84) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകള്‍ നേടിയത്. രണ്ടു ഹാട്രിക് ഉള്‍പ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാന്‍ ബ്രൂസ്റ്ററാണ് ടൂര്‍ലമെന്റിലെ ടോപ് സ്‌ക്കോറര്‍.

https://twitter.com/Plevla1985/status/924285689805623296

https://twitter.com/FulhamishPod/status/924293911547404293