Connect with us

GULF

തൊഴില്‍രഹിത ഇന്‍ഷുറന്‍സ്  പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ

16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍  വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്

Published

on

അബുദാബി: യുഎഇയില്‍ നടപ്പാക്കിയിട്ടുള്ള തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ കിട്ടി. പ്രതിവര്‍ഷം അറുപത് ദിര്‍ഹം മാത്രമാണ് അടക്കേണ്ടതുള്ളുവെങ്കിലും യഥാസമയം പുതുക്കാത്തതുമൂലം 400 ദിര്‍ഹം പിഴ നല്‍കേണ്ടിവന്നവര്‍ ഏറെയാണ്. 2023 ജനുവരി മുതലാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് യുഎഇയില്‍ പ്രാപല്യത്തില്‍ വന്നത്.
16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍  വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്. 16,000 ദിര്‍ഹത്തിനുമുകളില്‍ ശമ്പളമുള്ളവര്‍ പ്രതിവര്‍ഷം 120 ദിര്‍ഹം പ്രീമിയം അടക്കണം. തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്നുമാസക്കാലം ഇവര്‍ക്ക് അടിസ്ഥാ ന ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ രാ ജ്യത്ത് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെ ഇവിടെയുള്ള മുഴുവന്‍ തൊഴിലാളികളും പദ്ധതിയില്‍ അംഗങ്ങളായിമാറി.
എന്നാല്‍ പലരും പുതുക്കാന്‍ മറന്നുപോയതിനാല്‍ യഥാസമയം പുതുക്കാത്തവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ കാലാവധി തീരുന്ന സമയത്ത് പുതുക്കാതിരുന്ന നിരവധിപേര്‍ക്കാണ് ഇതിനകം പിഴ ചുമത്തിയിട്ടുള്ളത്.
400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്. തൊഴില്‍ ന ഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വലിയ ആശ്വാസമാണ്. തൊഴിലാളിയുടെതല്ലാത്ത കാരണത്താല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചുവിടുന്ന സാഹചര്യത്തില്‍ മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. ആദ്യവിഭാഗത്തില്‍പെടുന്നവര്‍ക്ക് നേരത്തെ ഒരുവര്‍ഷത്തേക്ക് 60 എന്ന വിധം പുതുക്കാ ന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് 120 ദിര്‍ഹം നല്‍കി പുതുക്കുന്ന സംവിധാനമാ ണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

GULF

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴിൽ പദ്ധതി നാലാം ഘട്ടം തയ്യൽ മിഷീൻ വിതരണം ചെയ്തു

Published

on

ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് നാലാം വാർഡ്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി.

ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ബിഎംഎ ഖാദർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എം എം, ഷംസുദ്ദീൻ കിന്നിങ്കാൽ, നാലാം വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് പിഡിഎ റഹ്മാൻ, ഷാർജ കെഎംസിസി നേതാവ് ജലീൽ എം കെ ബേവിഞ്ച, എന്നിവർ സംസാരിച്ചു, പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം സ്വാഗതവും സലീം സി എം നന്ദിയും പറഞ്ഞു.

Continue Reading

GULF

ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴില്‍ പദ്ധതി നാലാം ഘട്ടം തയ്യല്‍ മിഷീന്‍ വിതരണം ചെയ്തു

Published

on

ചെര്‍ക്കള: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ‘സാശ്രയം’ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യല്‍ മെഷീന്‍ വിതരണം പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി. ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി ട്രഷറര്‍ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ ബിഎംഎ ഖാദര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എം എം, ഷംസുദ്ദീന്‍ കിന്നിങ്കാല്‍, നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പിഡിഎ റഹ്‌മാന്‍, ഷാര്‍ജ കെഎംസിസി നേതാവ് ജലീല്‍ എം കെ ബേവിഞ്ച, എന്നിവര്‍ സംസാരിച്ചു, പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം സ്വാഗതവും സലീം സി എം നന്ദിയും പറഞ്ഞു.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending