kerala
ഏകീകൃത സിവില്‍ കോഡ്; ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന്, ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം തന്നെ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെയും ആദിവാസി ഗോത്ര വിഭാഗങ്ങളെ പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സ്ഥിരം സമിതിയിലായിരുന്നു ബി.ജെ.പി നിര്‍ദേശം മുന്നോട്ട് വച്ചത്. ചില സമുദായങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരുന്നതെന്ന ആക്ഷേപം കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ നീക്കം. ഏകീകൃത സിവില്‍ കോഡ് നടപടികളിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ നിയമകാര്യ സ്ഥിരം സമിതി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത നിയമകാര്യ, നിയമ നിര്‍മാണ വകുപ്പിലെ പ്രതിനിധികളുടെ യോഗത്തിലായിരുന്നു ബി.ജെ.പി അഭിപ്രായം അറിയിച്ചത്. സമിതിയുടെ അധ്യക്ഷനായ ബി.ജെ.പി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി തന്നെയാണ് ആദിവാസി ഗോത്ര വര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
എല്ലാ നിയമങ്ങളിലും ചില ഒഴിവുകള്‍ അനുവദിക്കാറുണ്ടെന്ന ന്യായവും അദ്ദേഹം നിരത്തി. ഭരണഘടനയുടെ ആറാം ഷെഡ്യൂളിലെ അനുഛേദം 371 പ്രകാരമാണ് അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നത് അത് നിലനിര്‍ത്തണമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. അതേ സമയം, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. കോണ്‍ഗ്രസ്, ബിആര്‍എസ്, ഡിംകെ പാര്‍ട്ടികളാണ് യോഗത്തില്‍ എതിര്‍പ്പുന്നയിച്ചത്. ബില്ല് കൊണ്ടു വരുന്നതിന് സര്‍ക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികള്‍ ആരാഞ്ഞു.
ഈ ഘട്ടത്തില്‍ ഒരു ഏക വ്യക്തി നിയമത്തിന്റെ ആവശ്യമില്ലെന്നും പകരം ഓരോ നിയമവും ക്രോഡീകരിക്കണമെന്നും വിവേചനപരമായ വ്യവസ്ഥകള്‍ ഇല്ലതാക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചു. ഭോപാലില്‍ ബിജെപി ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേീകൃത സിവില്‍ കോഡ് എന്ന ആവശ്യം വീണ്ടും സജീവ ചര്‍ച്ചയാക്കിത്.
22-ാം നിയമകമ്മിഷനും കഴിഞ്ഞ 14ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുസിസി നടപ്പാക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. ഈ മാസം 14 വരെയാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മതസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി. ഇതുവരെ 19 ലക്ഷം പേര്‍ അഭിപ്രായം രേഖപെടുത്തിയതായാണ് നിയമ കമ്മിഷന്‍ വ്യക്തമാക്കുന്നത്. അതേസമയം മണിപ്പൂര്‍ കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രവും ബി.ജെ.പിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് ഇതില്‍ നിന്നും ജനശ്രദ്ധ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മോദിയുടേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഏകീകൃത സിവില്‍ കോഡ് വഴി മോദിയും ബി. ജെ.പിയും ഇട്ട ഇരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എത്ര കണ്ട് കൊത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ബി.ജെ.പി മാറ്റുക.
kerala
സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
kerala
കാലിക്കറ്റ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ്. മുന്നണി തൂത്തുവാരി; ചരിത്രത്തിലാദ്യമായി എം.എസ്.എഫിന് ചെയർപേഴ്സൺ
കെ.എസ്.യുവിന്റെ മുഹമ്മദ് ഇർഫാനെ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ്. മുന്നണി വീണ്ടും യൂണിയൻ നിലനിർത്തി. ചരിത്രത്തിൽ ആദ്യമായി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിനിധി ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
എം.എസ്.എഫിലെ പി. കെ ഷിഫാനയാണ് മികച്ച ഭൂരിപക്ഷത്തിൽ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യുവിന്റെ മുഹമ്മദ് ഇർഫാനെ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുത്തു.
കഴിഞ്ഞ തവണ കെ.എസ്.യു.വിനായിരുന്നു ചെയർപേഴ്സൺ സ്ഥാനം. അഞ്ച് ജനറൽ സീറ്റുകളിൽ നാലിലും msf ആണ് മത്സരിച്ചത്. അതേ സമയം വളരെ ദയനീയ തോൽവിയാണ് എസ്.എഫ്.ഐ. ഏറ്റുവാങ്ങിയത്. എസ്.എഫ് ഐ . എല്ലാ ജനറൽ സീറ്റിലും വൻ വിത്യാസത്തിലാണ്പരാജയപ്പെട്ടത്. എം.എസ്.എഫ്. പ്രസിഡന്റ് പി.കെ.നവാസിന്റെ നേതൃത്തിൽ ഇത് രണ്ടാം തവണയാണ് എം.എസ്.എഫ്. മുന്നണി കാലിക്കറ്റ് സർവ്വകലാശാലയിൽ ഐതിഹാസികവിജയം നേടുന്നത്.
മറ്റ് ഭാരവാഹികൾ
ലേഡി വൈസ് ചെയർ പേഴ്സൺ : നാഫിയ ബിർറ.
ജോയിന്റ് സെക്രട്ടറി: അനുഷ റോബി
ജില്ലാ എസിക്യൂട്ടീവ് മെമ്പർമാർ :
പാലക്കാട് ജില്ല : ദർശന .എം
മലപ്പുറം: സൽമാനുൽ ഫാരിസ് ബിൻ അബ്ദുല്ല .
തൃശ്ശൂർ: അബിൻ അഗസ്റ്റിൻ
കോഴിക്കോട്: സഫ് വാൻ ഷമീം
വയനാട്: മുഹമ്മദ് സിനാൻ.കെ
kerala
കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
-
india2 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
crime2 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
EDUCATION2 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india2 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala2 days ago
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്