Education
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. റീടെയിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 20-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പി.ജി. ഡിപ്ലോമ ഇൻ പാർലിമെന്റ് സ്റ്റഡീസ്
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലിമെന്ററി സ്റ്റഡീസ് സെന്റർ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലിമെന്റ് സ്റ്റഡീസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. യോഗ്യത : ബിരുദം / തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫീസ് : 200/- രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20. പ്രോസ്പെക്ടസിനും വിശദ വിവരങ്ങൾക്കും www.niyamasabha.org .
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ