Education
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് (CBCSS – SDE 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ, സസ്‌റ്റൈനബിൾ ആർക്കിടെക്ചർ ജൂലൈ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് (CBCSS – SDE 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
ഗസ്റ്റ് ലക്ചർ
വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ-ഓര്‍ഡിനേറ്ററുടെ ചേംബറില്‍ ഹാജരാകണം. ഫോണ്‍: 9447956226.
അറബിക് പഠനവകുപ്പില്‍ പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠന വിഭാഗത്തില്‍ ഒഴിവുള്ള പി.എച്ച്.ഡി. സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള വിഷയാവതരണവും അഭിമുഖവും 16-ന് രാവിലെ 10 മണിക്ക് നടക്കും. പി.എച്ച്.ഡി. 2023 റാങ്ക് ലിസ്റ്റില്‍ നിന്ന് 14 വരെ ഡിപ്പാര്‍ട്ടുമെന്റില്‍ റിപ്പോര്‍ട്ടുചെയ്തവര്‍ക്ക് മാത്രമാണ്. അവസരം. ഇവരാണ് പ്രപോസലും അസല്‍ രേഖകളുമായി ഹാജരാകേണ്ടത്.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കുള്ള വിവിധ യു.ജി. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് രണ്ടാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളും ആറാം സെമസ്റ്റർ (2019 & 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി , ആറാം സെമസ്റ്റർ (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളും മാർച്ച് 11-ന് തുടങ്ങും.
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നാലാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി, നാലാം സെമസ്റ്റർ (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളും ഒൻപതാം സെമസ്റ്റർ (2019 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി, (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും.
മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റർ (2021 പ്രവേശം) നവംബർ 2023 റഗുലർ പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും.വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല ടീച്ചിങ് പഠന വകുപ്പുകളിലെയും നാലാം സെമസ്റ്റർ രണ്ട് വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 15 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് ഒന്ന് മുതൽ ലഭ്യമാകും.
പളളിക്കല്‍ ടൈംസ്.
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല ടീച്ചിങ് പഠന വകുപ്പുകളിലെയും രണ്ടാം സെമസ്റ്റർ രണ്ട് വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 26 മുതൽ ലഭ്യമാകും.
സൂക്ഷ്മ പരിശോധനാ ഫലം
ഒന്നാം സെമസ്റ്റർ എം.കോം.(ഡിസ്റ്റൻസ്)നവംബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) നവംബർ 2021 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍