kerala
സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; കേന്ദ്ര കമ്മിറ്റി പാനലിൽ വോട്ടെടുപ്പ്, മത്സരിച്ച കരാഡ് തോറ്റു
സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല.

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്. സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.
നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്.
സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.
കേന്ദ്രകമ്മിറ്റിയിലേയ്ക്കുള്ള ലിസ്്റ്റില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്.
യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയും മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡുമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. പിന്നീട് യു പി പ്രതിനിധി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി, ഡി എല്‍ കാരാഡ് മാത്രമായി വോട്ടെടുപ്പു നടന്നു. മത്സരിച്ചങ്കിലും വിജയിക്കാനായില്ല. അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു.
കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം എഴുന്നൂറോളം പേരാണ് വോട്ടു ചെയ്തത്. ഇവരുടെ വോട്ടിംഗ് പാറ്റേണ്‍ പുറത്തു വന്നാല്‍ നിലവിലെ കമ്മിറ്റിയോടുള്ള മനോഭാവം അറിയാനാകും. മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരുടേയും വോട്ടുകള്‍ കാരാഡിന് ലഭിച്ചതായാണ് 31 വോട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ നേതാക്കള്‍ സ്ഥാനങ്ങളെല്ലാം കയ്യടക്കുന്നു എന്ന ഒരു അതൃപ്തി മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുണ്ടെന്നാണ് ഇതിനകം മനസ്സിലാവുന്നത്. കേന്ദ്രകമ്മിറ്റിയില്‍ തൊഴിലാളി നേതാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതിയാണ് ഡി.എല്‍. കരാഡ് ഉന്നയിച്ചത്. ഇത് തികഞ്ഞ ജനാധിപത്യ രീതിയാണെന്നും ഫലം എന്തായാലും പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്
ജനാധിപത്യ രീതിയാണ് തെരഞ്ഞെടുപ്പെങ്കിലും സിപിഎം ഈ സാഹചര്യത്തെ കാണുന്നത് അങ്ങനെയല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വിള്ളലായാണ് ഇതിനെ വിലയിരുത്തുക.വിഭാഗീയതയുടെ ലക്ഷണം. അതുകൊണ്ടു തന്നെ. കേന്ദ്രകമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് സിപിഎം ഇനി വിലയിരുത്തുന്നത് എങ്ങനയെന്ന് അടുത്ത ദിവസങ്ങളില്‍ കാണാം
kerala
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്‌ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍
മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്‌ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala3 days ago
കേരള സര്‍വകലാശാല പോര്; രജിസ്ട്രാര്‍ക്ക് സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്കേണ്ടന്ന് വിസി
-
india3 days ago
സ്കൂളുകളില്‍ ഓഡിയോ വിഷ്വല്‍ റെക്കോര്‍ഡിംഗ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി സിബിഎസ്ഇ
-
News3 days ago
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നേരിട്ടതായി റിപ്പോര്‍ട്ട്
-
kerala3 days ago
ഉപരാഷ്ട്രപതിയുടെ രാജി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍