ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ വിവാദം.

മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിനു സമീപം യോഗിയും മന്ത്രിമാരും പൊട്ടിചിരിക്കുന്ന വീഡിയോ പുറത്തുവന്നതാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു യോഗിയുടെയും കൂട്ടരുടെയും കൂട്ടചിരി.

ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, ഉത്തര്‍പ്രദേശ് മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ ചര്‍ച്ച ചെയ്യുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

തിവാരിയുടെ മൃതദേഹത്തിനു സമീപമാണ് യോഗിയും സംഘവും ഇരുന്നത്. സംഭവത്തെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അപലപിച്ചു.

Watch Video: