india
പഹൽഗാം ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് തള്ളി യുപി കോടതി
ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി.

ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് റാത്തോറിനെതിരെ പരാതി നൽകപ്പെട്ടത്.
അയോധ്യയിലെ അഡീഷണൽ സിവിൽ ജഡ്ജും, അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റുമായ ഏക്ത സിംഗാണ് കേസ് തള്ളിയത്. പരാതി “നിയമപരമായി നിലനിൽക്കില്ലെന്നും പരാതി നൽകിയ ആളിന് കേസ് ഫയൽചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും റാത്തോർ തെറ്റായി ആക്രമണവുമായി ബന്ധിപ്പിച്ചു എന്നതായിരുന്നു പരാതിയിലെ മുഖ്യ ആരോപണം.
ഭാരതീയ നഗരിക സുരക്ഷ സംഹിതയുടെ സെക്ഷൻ 222(2) പ്രകാരം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, പൊതു ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അപവാദക്കുറ്റക്കേസുകൾ നേരിട്ട് സെഷൻസ് കോടതി പരിഗണികുന്നതിന്ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.
india
എത്ര ആര്‍.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? മോദിയോട് ചോദ്യങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു.

എത്ര ആര്‍.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? ആര്‍.എസ്.എസ് സ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ലേ? സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ ആര്‍.എസ്.എസ്സിനെ പ്രശംസിച്ച മോദിക്കെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു. സ്വാതന്ത്ര്യ സമര സമയത്ത് ആര്‍എസ്എസിന്റെ എത്ര അംഗങ്ങള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സസറാമില്‍ നടന്ന വോട്ടര്‍ അധികാര്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമര്‍ശനം. ‘നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് നമുക്ക് വോട്ടവകാശം നല്‍കിയത്. അതിനെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ വെല്ലുവിളിച്ചത്. ആര്‍എസ്എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. അവര്‍ മഹാത്മാഗാന്ധിയെ ജനങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി. എത്ര ആര്‍എസ്എസുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് തൂക്കിലേറ്റപ്പെട്ടു?പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജനാധിപത്യവും വോട്ടവകാശവുമെല്ലാം അപകടത്തിലാണ്’ എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി അപകടകാരിയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ നിങ്ങളുടെ അവകാശങ്ങളെല്ലാം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി; ഇന്‍ഡ്യ സഖ്യം
യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് ഇന്‍ഡ്യ മുന്നണി. മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്നും യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു. അതേസമയം എന്തിനാണ് എസ്‌ഐആര്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചില്ലെന്നും ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ആരോപിച്ചു.
ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂര്‍വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വക്താവായി മാറിയെന്നും ഇന്‍ഡ്യ സഖ്യത്തിലെ ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
ഇന്ന് ചേര്‍ന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
india
ജാര്‍ഖണ്ഡിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ തീപിടുത്തം; രക്ഷപ്പെട്ടത് 25 വിദ്യാര്‍ത്ഥികള്‍
ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്‌ററല്‍ മുറിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ 25 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു.

ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്‌ററല്‍ മുറിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ 25 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ബരിയാട്ടുവിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ഹോസ്റ്റലിലാണ് തീപിടിത്തം നടന്നത്. വിദ്യാര്‍ത്ഥികളുടെ കിടക്കകളും പഠനോപകരണവും പൂര്‍ണമായും കത്തിനശിച്ചു.
രാവിലെ 6 മണിയോടെയാണ് സംഭവം നടന്നതെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസിനോട് പറഞ്ഞു. അന്ധിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഒരു മണിക്കൂറിനകം തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും വിദ്യാര്‍ഥികളും അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചു. വിദ്യാര്‍ത്ഥികള്‍ ശാരീരിക പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചതായി ബരിയാട്ടു പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രഞ്ജന്‍ കുമാര്‍ പാസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകള്‍ വിശദമായി പരിശോധിക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ) പ്രിന്‍സ് കുമാര്‍ പറഞ്ഞു.
ഹോസ്റ്റലില്‍ ആകെ 221 വിദ്യാര്‍ഥികളാണ് താമസിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
india1 day ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്‍
-
Cricket2 days ago
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ് അന്തരിച്ചു
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു
-
Film2 days ago
കൂലി ആദ്യദിനം നേടിയത് 150 കോടി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി