ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍. അര്‍ദ്ധരാത്രിയില്‍ പൊലീസ് മൃതദേഹം ബലമായി പിടിച്ചെടുത്തതായും സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായും കുടുംബം ആരോപിച്ചു.
19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

”മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയി, ”യുവതിയുടെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി അക്രമിക്കപ്പെട്ട പെണ്‍
കുട്ടി രണ്ടാഴ്ചക്ക് ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. നാലംഗ സംഘത്തിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. കഴുത്തില്‍ ഷാളിട്ട് ഞെരിച്ചതോടെ സ്‌പൈനല്‍കോഡിന് പരിക്കേറ്റ് പെണ്‍കുട്ടിയുടെ കൈകാലുകള്‍ ചലനമറ്റ നിലയിലായിരുന്നു. യുപിയിലെ ആസ്പത്രിയിലായിരുന്നു പെണ്‍കുട്ടിയെ മരണത്തിന്റെ തലേന്നാണ് ഡല്‍ഹി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

hathras-case

പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ യോഗി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. യുപിയില്‍ സ്്ത്രീകള്‍ അക്രമിക്കപ്പെടുന്ന തുടരുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തി. അതിനൊപ്പം പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് മുന്നിലും പ്രതിഷേധം നടന്നു. ആശുപത്രിക്ക് മുന്നിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.

 

പ്രതിഷേധക്കാരെ തടയാനാവാത്തതോടെ പെണ്‍കുട്ടിയുടെ മൃതദേഹം ആസ്പത്രിയില്‍ നി്ന്നും രഹസ്യമായി പുറത്തേക്ക് കൊണ്ടു പോയതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്നു. കുട്ടിക്ക് നീതിലഭിക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കുടുബത്തിന്റെ നിലപാട്. ഡല്‍ഹിയിലെ സഫ്ദജംഗ് ആശുപത്രിയില്‍ നിന്നും കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ഇന്നലെ തത്തെ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും സഹോദരന്‍ പറഞ്ഞിരുന്നു.