Culture
യു.പി.എക്ക് വിജയവര്‍ഷം; 2017ലെ എല്ലാ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം

ന്യൂഡല്‍ഹി: 2017ലെ നാല് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം യു.പി.എക്കൊപ്പം. ഗുര്‍ദാസ്പൂരിലെ ഞെട്ടിക്കുന്ന ജയത്തിന് മുമ്പ് അമൃത്സര്‍, ശ്രീനഗര്‍, മലപ്പുറം, ഗുര്‍ദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും വിജയത്തിലെത്തിയത്.
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാകറുടെ ജയം 193219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസിന് 4,99,752 വോട്ടും ബി.ജെ.പിക്ക് 3,06,553 വോട്ടുമാണ് മണ്ഡലത്തില്‍ ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 23,579 വോട്ടു മാത്രമാണ് എ.എ.പിക്ക് നേടാനായത്.
നേരത്തെ, ബി.ജെ.പിയുടെ വിനോദ് ഖന്ന 1.35 ലക്ഷം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ജാകറുടേത്. 1980ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുഖ്ബന്‍ കൗര്‍ ഭിന്ദര്‍ 1.51 ലക്ഷം വോട്ടുകള്‍ക്ക് ജയിച്ചതാണ് ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. 1998, 99, 2004, 2014 വര്‍ഷങ്ങളില്‍ ബി.ജെ.പി ടിക്കറ്റില്‍ വിനോദ് ഖന്ന വിജയിച്ച മണ്ഡലമാണിത്. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതാപ് സിങ് ബജ്‌വയാണ് വിജയിച്ചിരുന്നത്.
പഞ്ചാബിലെ തന്നെ അമൃത്സര്‍ ഉപതെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഗുര്‍ദാസ്പൂരും പാര്‍ട്ടി പിടിച്ചടക്കിയത്. അമൃത്സറില്‍ 1,99,189 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍ജിത് സിങ് ഔജ്‌ല വിജയം കണ്ടത്. ഇവിടെയും ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 5,08,153 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഛിനക്ക് 3,08,964 വോട്ടേ നേടാനായിരുന്നുള്ളൂ. ഭേദപ്പെട്ട പ്രകടനം നടത്തി ആം ആദ്മി സ്ഥാനാര്‍ത്ഥി ഉപ്കാര്‍ സിങ് സന്ധു 1,49,984 വോട്ട് നേടിയിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2014ല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയാണ് അമീരന്ദര്‍ മണ്ഡലത്തില്‍നിന്ന് കെട്ടുകെട്ടിച്ചിരുന്നത്. നേരത്തെ, നവ്‌ജ്യോത് സിങ് സിദ്ദു ബി.ജെ.പി ടിക്കറ്റില്‍ മൂന്ന് തവണ വിജയിച്ച മണ്ഡലമായിരുന്നു അമൃത്സര്‍.
ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിലായിരുന്നു യു.പി.എയുടെ മറ്റൊരു വിജയം. സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവ് ഫാറൂഖ് അബ്ദുല്ലയാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 10700 വോട്ടുകള്‍ക്കാണ് പി.ഡി.പിയുടെ നസീര്‍ അഹ്മദ് ഖാനെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി തറ പറ്റിച്ചത്. രാജ്യത്തെ തന്നേ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പുകളിലൊന്നില്‍ അബ്ദുല്ലക്ക് 48,554 ഉം ഖാന് 37,779 വോട്ടുമാണ് ലഭിച്ചിരുന്നത്.
ഇ.അഹമ്മദ് അന്തരിച്ചതിന് ശേഷം മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് മറ്റൊന്ന്. സഖ്യകക്ഷിയായ മുസ്‌ലിംലീഗാണ് ഇവിടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയം കണ്ടത്. 1,71,038 വോട്ടുകള്‍ക്കാണ് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ എം.ബി ഫൈസലിനെ തറപറ്റിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് 5,15,325 ഉം ഫൈസലിന് 3,44,287 ഉം വോട്ടാണ് ലഭിച്ചത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷമാണ് യു.പി.എ ഈ വര്‍ഷം മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്തുന്നത്. 2014 നവംബറില്‍ മധ്യപ്രദേശിലെ രത്‌ലാം ഉപതെരഞ്ഞെടുപ്പിലും വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏറെ ആഹ്ലാദം പകരുന്നതു കൂടിയാണ് ഈ വിജയങ്ങള്‍. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
Film
മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്
ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.
മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.
മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. .
ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.
Film
ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്.
18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 നുള്ളിൽ basilananthuproduction01@
കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ, ബേസിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ചിത്രത്തിൻ്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്ത് വിടും.
Film
മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
വമ്പൻ കാൻവാസ്, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്.
അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, പിആർഒ- ശബരി.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala15 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News2 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്
-
kerala3 days ago
സംസ്ഥാനത്ത് എസ്ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
-
kerala3 days ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി