Connect with us

kerala

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു; പേര് ചേര്‍ക്കാന്‍ 23വരെ അവസരം

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ സെപ്തംബറില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബര്‍ 8നും അന്തിമ പട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23വരെ അവസരമുണ്ടാകും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.

2020ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലേയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനായി പട്ടിക പുതുക്കിയിരുന്നു. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായ അര്‍ഹതപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമാണ് സംക്ഷിപ്ത പുതുക്കല്‍ നടത്തുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിനും 2025ലെ പൊതു തിരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.

പട്ടികയില്‍ പേര് ചേര്‍ക്കാനും ഉള്‍ക്കുറിപ്പ് തിരുത്താനും സ്ഥാനമാറ്റം വരുത്താനും ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്. ഇതിനാbn sec.kerala.gov.in സൈറ്റില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ അയയ്ക്കാം. പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

941 ഗ്രാമപഞ്ചായത്തുകളിലെ 15,962; 87 മുനിസിപ്പാലിറ്റികളിലെ 3,113; 6 കോര്‍പ്പറേഷനുകളിലെ 414 ഉള്‍പെടെ 19,489 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അതാത് സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍.ഇലക്ടല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി. അപ്പീലിന്‍മേല്‍ മൂന്ന് ദിവസത്തികം തീരുമാനം കൈക്കൊള്ളും.

kerala

പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു

തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.

മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

Published

on

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്‍ വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending