Connect with us

Culture

പ്രതീക്ഷയോടെ ഉര്‍ദുഗാന്‍

Published

on

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പ്രതീക്ഷ. വോട്ടെടുപ്പിനു മുമ്പും ശേഷവുമുള്ള അഭിപ്രായ സര്‍വേകളും അനൗദ്യോഗിക ഫലങ്ങളും തുര്‍ക്കി ഭരണകൂടത്തിന്റെ ഭരണഘടനാ ഭേദഗതിക്ക് അനുകൂലമാണ്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുന്ന ഭരണഘടന ഭേദഗതിയെ തുര്‍ക്കി ജനത പിന്തുണക്കുമെന്നാണ് ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ ഉറച്ച വിശ്വാസം. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ജനങ്ങള്‍ ആവേശപൂര്‍വമാണ് പങ്കെടുത്തത്.

തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ദിയാര്‍ബാകിറില്‍ ഒരു പോളിങ് സ്‌റ്റേഷനില്‍ വെടിവെപ്പുണ്ടായതായും രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭരണഘടന ഭേദഗതിയിലൂടെ ഉര്‍ദുഗാന് വിപുലമായ അധികാരങ്ങള്‍ ലഭിക്കും. 2029 വരെ അധികാരത്തില്‍ തുടരാനും അദ്ദേഹത്തിന് അവസരമൊരുങ്ങും. മന്ത്രിമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിയമനം, ഭരണഘടനാ കോടതിയില്‍ പകുതി അംഗങ്ങളുടെ നിയമനം തുടങ്ങി സുപ്രധാനമായ നിരവധി വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് സാധിക്കുന്ന വിധത്തിലാണ് ഭരണഘടന ഭേദഗതി ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ പാര്‍ലമെന്റ് പിരിച്ചുവിടാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഭരണപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കി മാറുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്ത് ഭരണം വ്യക്തികേന്ദ്രീകൃതമാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. 2016 ജൂലൈയില്‍ 300 പേര്‍ കൊല്ലപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിനുശേഷം തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്‍ പട്ടാള ജനറല്‍മാരും മറ്റും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന ഭയവും ഭരണഘടന ഭേദഗതി ചെയ്യാന്‍ ഉര്‍ദുഗാനെ പ്രേരിപ്പിക്കുന്നുണ്ട്. ഭരണഘടന ഭേദഗതിയോടും ഹിതപരിശോധനയോടും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയുടെ സുഹൃദ് രാജ്യങ്ങളായ പാശ്ചാത്യ ശക്തികള്‍ക്കും എതിര്‍പ്പുണ്ട്. ഹിതപരിശോധനയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് മന്ത്രിമാരെ വിലക്കിയതിനെ തുടര്‍ന്ന് തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. നെതര്‍ലാന്‍ഡ്‌സ് തുര്‍ക്കി മന്ത്രിയെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു.

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending