Connect with us

Video Stories

യൂസര്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു , തിരുവനന്തപുരത്ത് നിന്ന് പറക്കാന്‍ ചെലവേറും

Published

on

തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ചെലവേറും. രാജ്യാന്തര, ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഉപഭോക്തൃ സേവന നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണിത്.
ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി വിമാനത്താവള അതോറിറ്റിക്ക് കൈമാറി. രാജ്യാന്തര യാത്രക്കാര്‍ക്ക് യൂസര്‍ ഫീ 575 രൂപയില്‍ നിന്ന് 950 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതുവരെ യൂസര്‍ ഫീസ് ഇല്ലാതിരുന്ന ആഭ്യന്തര യാത്രികര്‍ക്ക് ഇനി മുതല്‍ 450രൂപ നല്‍കേണ്ടിവരും. പുതിയ നിരക്കുകള്‍ ജൂലൈ മുതല്‍ നിലവില്‍ വരും.
ഉപഭോക്തൃ സേവന നിരക്ക് വര്‍ധിപ്പിച്ച് എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി ജൂണ്‍ രണ്ടിന് ഉത്തരവിറക്കിയിരുന്നു. ഇതിനോടൊപ്പം വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 2020-21 വരെ ഓരോ വര്‍ഷവും അന്താരാഷ്ട്ര യാത്രക്കാരുടെ യൂസര്‍ഫീസില്‍ 40 രൂപയുടെ വര്‍ധനവുണ്ടാകും. ആഭ്യന്തര യാത്രികര്‍ക്ക് 18-19 രൂപവരെ വര്‍ധനവ് വരും. ഈ കണക്ക് അനുസരിച്ച് 2020 മാര്‍ച്ചില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 1069 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 506 രൂപയും യൂസര്‍ ഫീസായി നല്‍കേണ്ടിവരും. വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള നിരക്കും പാര്‍ക്കിംഗ് ചാര്‍ജും ഉള്‍പ്പെടെയുള്ളവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതും ടിക്കറ്റ് നിരക്കായി യാത്രക്കാരന്റെ തലയില്‍ തന്നെ വന്നുചേരും. ഇതു കൂടാതെ സുരക്ഷയുമായി ബന്ധപ്പെട്ട് പാസഞ്ചര്‍ സര്‍വീസ് ഫീസായി 130 രൂപയും യാത്രക്കാര്‍ നല്‍കേണ്ടിവരും.
രാജ്യാന്തര യാത്രികര്‍ക്കുള്ള യൂസര്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാനും ആഭ്യന്തര യാത്രക്കാര്‍ക്ക് പുതിയതായി യൂസര്‍ ഫീസ് ഏര്‍പ്പെടുത്താനുമുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിമാനത്താവള വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും യൂസര്‍ ഫീസ് ഈടാക്കുന്നില്ല.
തിരുവനന്തപുരത്ത് 2011ല്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ തന്നെ യൂസര്‍ ഫീസ് നിശ്ചയിക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യാന്തര യാത്രക്കാര്‍ക്ക് 1020 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 550 രൂപയുമായിരുന്നു ഫീസ് നിശ്ചയിച്ചിരുന്നത്.
ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്കുമൊടുവില്‍ ഫീസ് കുറക്കുകയായിരുന്നു.

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending