ഉത്തരാഖണ്ഡില്‍ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും റാവത്ത് പറഞ്ഞു. റാവത്തിന്റെ വിവാദ നിര്‍ദ്ദേശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 

യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാന്‍ മദ്രസകള്‍ തയ്യാറാകണം.പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വേണം.സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭ്യമാകുന്ന  സ്ഥാപനങ്ങളായിരിക്കണം ഇതിനു മുന്‍പന്തിയില്‍ നില്‍ക്കേണ്ട്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.