മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി കെ. ജയചന്ദ്രന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. താനൂര്‍ സ്വദേശിയാണ് ജനചന്ദ്രന്‍ ബിജെപിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയാണ്.

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് അങ്കത്തിന് വേങ്ങര പൂര്‍ണ്ണാമായും ഒരുങ്ങി.

വേങ്ങര നിയോജക മണ്ഡലത്തിലാകെ അടുത്തബന്ധമുള്ള വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലാണു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍. മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ വന്‍പടയാണു മുന്‍ ലീഗ് എംഎല്‍എ കൂടിയായ ഖാദറിനൊപ്പമുള്ളത്.