GULF

‘വൈബ്രന്റ് തലശ്ശേരി ‘ ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും

By webdesk18

June 12, 2025

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ‘വൈബ്രന്റ് തലശ്ശേരി ‘എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്‍ 21 ശനിയാഴ്ച രാത്രി 7:30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്‍കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് അബുദാബി സ്‌കൂളുകളില്‍ നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്‍ കേരള നിയമസഭ സ്പീക്കര്‍ സീതിസാഹിബിന്റെ പേരിലുള്ള എക്‌സലന്‍സ് അവാര്‍ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.