ന്യൂഡല്‍ഹി:മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമുണ്ടാവരുതെന്നാണ്. പക്ഷെ, ദേശീയ വാര്‍ത്താ മാധ്യമങ്ങളിലെ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും മോദി ഭക്തി തലക്ക് പിടിച്ച മട്ടാണ്. അങ്ങനെയാണെങ്കില്‍ ആജ്തക് ചാനലിലെ അവതാരക അഞ്ജന ഓംകശ്യപിന് സംഭവിച്ചതും അതിനപ്പുറവും സംഭവിക്കും.

ഈയിടെ ആജ്തക് ചാനലിലെ ഹല്ലാ ബോല്‍ എന്ന ഹിന്ദി ഷോയ്ക്കിടെ അവതാരകയായ അഞ്ജന ഓം കശ്യപ് സ്വന്തം പേര് പോലും മറന്നു. സ്വന്തം പേര് അഞ്ജന പരിചയപ്പെടുത്തിയ അഞ്ജന ഓം മോദിയെന്നാണ് . ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 

https://www.youtube.com/watch?v=2JvRvR_Y3sQ

 

മുമ്പ്, ആജ്തക്കിലെ തന്നെ ജേണലിസ്റ്റായ ശ്വേതാ സിങ്, റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 രൂപാ നോട്ടുകളിലെ ‘ചിപ്പി’നെയും ‘നാനോ ടെക്‌നോളജി’യെയും പറ്റി സഹപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

2000ലെ ചിപ്പും നാനോ ടെക്നോളജിയും; സംഘ് അനുകൂല മാധ്യമപ്രവര്‍ത്തകരുടെ മണ്ടത്തരം വെളിവാക്കുന്ന വീഡിയോ പുറത്ത്