india
വിജയ് കരൂരിലേക്ക്; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളെ ഒക്ടോബർ 17ന് സന്ദർശിക്കും
india
ബെംഗളൂരുവില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടി പിടിയില്‍
ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു.
ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു. ജയനഗര്‍ സ്വദേശിയായ അസ്മ ബാനുവിന്റെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എത്തിയ റാഫിയയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അസ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് അസ്മ ശുചിമുറിയില്‍ പോയപ്പോള്‍ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ അസ്മയുടെ സഹോദരി സിമ്രാന് സമയബന്ധിതമായി ഇടപ്പെട്ട് പ്രതിയെ തടഞ്ഞു ജീവനക്കാരെ വിവരം അറിയിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് റാഫിയയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.
india
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ
122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ് നടക്കുക. നവംബര്‍ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.
അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. അതേസമയം, വോട്ട് കൊള്ളയില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരില്‍ പിടിക്കപ്പെടുമെന്ന് പ്രചാരണ റാലിയില്‍ അദ്ദേഹം പറഞ്ഞു. മോദിക്കും ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തില്‍ മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ട് –രാഹുല്‍ ഗാന്ധി പറഞ്ഞു.
india
ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.
ബംഗളൂരുവില്‍ ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. : ഗഡാഗ്ബെറ്റാഗേരിയയില്‍ ആണ് സംഭവം. ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.
ഗഡാഗ്ബെറ്റാഗേരി നിവാസിയായ നാരായണ്‍ വന്നാള് (38) ധാര്‍വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി.
പിന്നാലെ മരിച്ചതായി ‘സ്ഥിരീകരിച്ചു’. കുടുംബാംഗങ്ങള്‍ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. ആംബുലന്‍സില്‍ വീട്ടിലേക്ക് എത്തിച്ചു. എന്നാല്‍, സംസ്കരിക്കാന്‍ കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ശ്വസിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവാവ് അവിടെ ചികിത്സയിലാണ്.
-
kerala14 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
kerala3 days agoവീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
EDUCATION3 days agoപത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

